അഭിമന്യുവിന്റെ അരുംകൊല ഒറ്റപ്പെട്ട സംഭവമായി കാണാനാകില്ല; സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി
അഭിമന്യുവിന്റേത് ഒറ്റപ്പെട്ട സംഭവമല്ല
മഹാരാജാസ് കോളജിലെ എസ്എഫ്‌ഐ നേതാവ് അഭിമന്യുവിന്റെ കൊലപാതകത്തിൽ സർക്കാരിനെതിരെ ഹൈക്കോടതിയുടെ രൂക്ഷവിമർശനം. അഭിമന്യുവിന്റെ കൊലപാതകം ഒറ്റപ്പെട്ട സംഭവമെന്നായിരുന്നു സർക്കാർ കോടതിയിൽ അറിയിച്ചത്. ഇതിനെതിരെയായിരുന്നു ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ വിമർശനം.
അഭിമന്യുവിന്റെ കൊലപാതകം ഒരു ഒറ്റപ്പെട്ട സംഭവമായി കാണാനാകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. സര്‍ക്കാര്‍ കോളജില്‍ കൊലപാതകം നടന്നത് ദുഃഖകരമാണ്. കലാലയ രാഷ്ട്രീയത്തില്‍ കൊലപാതകം അനുവദിക്കില്ല. ക്യാമ്പസ് തരാഷ്ട്രീയത്തില്‍ പല തവണ സക്കാരിന് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിയിരുന്നുവെന്ന് ഹൈക്കോടതി വ്യക്തമാക്കി.
എന്നാല്‍ ഈ നിര്‍ദേശങ്ങള്‍ എല്ലാം സര്‍ക്കാരുകള്‍ നടപ്പാക്കിയില്ല. അതിന്റെ പരിണിതഫലമാണ് അഭിമന്യുവിന്റെ അരുംകൊലയില്‍ എത്തി നില്‍ക്കുന്നതെന്ന് ഹൈക്കോടതി പറഞ്ഞു.