Webdunia - Bharat's app for daily news and videos

Install App

ഭാര്യയെ കിണറ്റിൽ തള്ളിയിട്ടു, മോട്ടറിന്റെ പൈപ്പിൽ പിടിച്ചു കയറാൻ ശ്രമിച്ചു, പൈപ്പ് മുറിച്ച് മാറ്റി ക്രൂരമായി കൊലപ്പെടുത്തി; ക്വട്ടേഷൻ സംഘത്തിന്റെ സഹായത്തോടെ ഭർത്താവ് നടത്തിയ കൊലപാതകത്തിന്റെ ചുരുളുകൾ അഴിഞ്ഞു

Webdunia
ശനി, 18 ഓഗസ്റ്റ് 2018 (11:15 IST)
കണ്ണൂർ ഇരിട്ടിയിൽ വീടിനോട് ചേർന്നുള്ള കിണറ്റിൽ മരിച്ച നിലയിൽ കാണപ്പെട്ട വീട്ടമ്മയുടേത് കൊലപാതകമെന്ന് തെളിഞ്ഞു. ക്വട്ടേഷന്‍ സംഘത്തിന്റെ സഹായത്തോടെ ഭര്‍ത്താവു നടത്തിയ കൊലപാതകമാണെന്ന് വ്യക്തമായ തെളിവുകളോട് കൂടി പൊലീസ് തിരിച്ചറിഞ്ഞു.
 
കരിക്കോട്ടക്കരി സെന്റ്‌തോമസ്‌ ഹൈസ്‌കൂള്‍ അധ്യാപിക പാംപ്ലാനിയില്‍ മേരിയെയാണു കഴിഞ്ഞമാസം 29 നു ഭര്‍ത്താവ്‌  തള്ളിയിട്ട്‌ കൊലപ്പെടുത്തിയതാണെന്നു വ്യക്‌തമായത്‌. കേസില്‍ ഭര്‍ത്താവ്‌ സാബു(ലാലി- 49) വും  തമിഴ്‌നാട്ടുകാരായ രണ്ടു ക്വട്ടേഷന്‍ സംഘാംഗങ്ങളും  പോലീസിന്റെ പിടിയിലായെന്നാണു വിവരം.  
 
സംഭവദിവസം  പുലര്‍ച്ചെ രണ്ടിനായിരുന്നു കൊലപാതകം നടന്നത്. ഭർത്താവാണ് മേരിയെ കിണറ്റിലേക്ക് തള്ളിയിട്ടത്. എന്നാൽ, തള്ളിയിട്ട ഉടന്‍ മോട്ടറിന്റെ പൈപ്പുവഴി മുകളിലേക്ക്‌ വലിഞ്ഞുകയറി രക്ഷപ്പെടാന്‍ മേരി ശ്രമിച്ചു. എന്നാല്‍, നിരവധി ക്രിമിനല്‍ക്കേസുകളില്‍ പ്രതിയായ സാബു പൈപ്പു മുറിച്ചുമാറ്റിയശേഷം  പൈപ്പുകൊണ്ട്‌ തള്ളി താഴെയിട്ടു.   
 
നിലവിളിച്ചു ജീവനായി പിടഞ്ഞ യുവതിയെ  ഇരുമ്പ്‌ ഗോവണികൊണ്ട്‌ അമര്‍ത്തിപ്പിടിച്ച്‌ ക്രൂരമായി കൊലപ്പെടുത്തിയെന്നാണ്‌ പൊലീസ് പറയുന്നത്. മേരിക്ക്‌ കുടുംബ സംബന്ധമായി പല പ്രശ്‌നങ്ങളുമുണ്ടെന്ന്‌ ബന്ധുക്കൾ മൊഴി നൽകി. ഇതോടെയാണ് ഭർത്താവിനെ പൊലീസ് സംശയിച്ച് തുടങ്ങിയത്.  

അനുബന്ധ വാര്‍ത്തകള്‍

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

സുരേഷ് ഗോപിയുടെ ജനപ്രീതി ഇടിഞ്ഞു; ഇത്തവണയും തോല്‍വി ഉറപ്പെന്ന് ആര്‍എസ്എസ് വിലയിരുത്തല്‍

മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിമാരും സഞ്ചരിച്ച ബസില്‍ യാത്ര ചെയ്യണോ? നവകേരള ബസ് മേയ് അഞ്ച് മുതല്‍ നിരത്തില്‍; റൂട്ട് ഇതാണ്

വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു; ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല

ചൂട് കൂടി: പാലുല്‍പാദനത്തില്‍ 20 ശതമാനം ഇടിവുണ്ടായെന്ന് മില്‍മ

മൂക്കുത്തിയുടെ ഭാഗം കാണാതായത് 12 വര്‍ഷം മുന്‍പ്; കൊല്ലം സ്വദേശിനിയുടെ ശ്വാസകോശത്തില്‍ നിന്ന് കണ്ടെടുത്തു

അടുത്ത ലേഖനം
Show comments