Select Your Language

Notifications

webdunia
webdunia
webdunia
webdunia

കുടുംബപ്രശ്നങ്ങൾ ഉള്ള സ്ത്രീകളെ വശീകരിയ്ക്കും; കൊന്നു തള്ളിയത് ഒൻപത് പേരെ, കുറ്റം സമ്മതിച്ച് കുപ്രസിദ്ധ 'ട്വിറ്റർ കില്ലർ'

കുടുംബപ്രശ്നങ്ങൾ ഉള്ള സ്ത്രീകളെ വശീകരിയ്ക്കും; കൊന്നു തള്ളിയത് ഒൻപത് പേരെ, കുറ്റം സമ്മതിച്ച് കുപ്രസിദ്ധ 'ട്വിറ്റർ കില്ലർ'
, വ്യാഴം, 1 ഒക്‌ടോബര്‍ 2020 (10:43 IST)
ടോക്കിയോ: ഒൻപത് പേരെ കൊലപ്പെടുത്തിയിട്ടുണ്ട് എന്ന് കോടതിയിൽ കുറ്റസമ്മതം നടത്തി ജപ്പാനിലെ കുപ്രസിധ 'ട്വിറ്റർ കില്ലർ'. തകഹിരോ ഷിരൈവി എന്ന യുവാവാണ് 'ട്വിറ്റർ കിലർ' എന്ന പേരിൽ അറിയപ്പെടുന്നത്. എന്നാൽ ഇയാൾ കൂടുതൽ കൊലപാതകങ്ങൾ ചെയ്തിട്ടുണ്ട് എന്നാണ് പൊലീസ് പറയുന്നത്. ആത്മഹത്യ ചെയ്യുന്നു എന്ന് സാമൂഹ്യ മാധ്യമങ്ങളിൽ പോസ്റ്റ് പങ്കുവച്ച ശേഷം കാണാതായ യുവതികളെ കുറിച്ചുള്ള അന്വേഷണത്തിലാണ് കൊലയാളി പിടിയിലാകുന്നത്. 
 
സാമൂഹ്യ മാധ്യമങ്ങളിലൂടെയാണ് ഇയാൾ ഇരകളെ കണ്ടെത്തുകയും സമീപിയ്ക്കുകയും ചെയ്തിരുന്നത്. അതിനാലാണ് 'ട്വിറ്റർ കില്ലർ' എന്ന പേര് ലഭിച്ചത്. സ്ത്രീകളെയായിരുന്നു ഇയാൾ കൂടുതലായും ഇരയാക്കിയിരുന്നത്, ഏകാന്തത അനുഭവിയ്ക്കുന്നവരെയും കുടുംബ പ്രശ്നങ്ങൾ ഉള്ള സ്ത്രീകളെയും പ്രശ്നങ്ങൾ പരിഹരിയ്ക്കാൻ സഹായിയ്ക്കാം എന്നു പറഞ്ഞാണ് ആദ്യം സമീപിയ്ക്കുക. പെട്ടന്ന് തന്നെ ഇയാൾ സ്ത്രീകളുമായി അടുപ്പത്തിലാകും ശേഷം തന്റെ കേന്ദ്രത്തിലേയ്ക്ക് സ്ത്രീകളെ എത്തിച്ച് ആത്മഹത്യ ചെയ്യുന്നു എന്ന കുറിപ്പ് അവരെക്കൊണ്ട് സാമൂഹ്യ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യിയ്ക്കും. പിന്നീട് ശാരീരികമായി ഉപയോഗിച്ച് ശേഷം കൊലപ്പെടുത്തുന്നതാണ് പ്രതിയുടെ രീതി.
 
യുവതികളുമായി സാമൂഹ്യ മധ്യമങ്ങളിൽ തകഹിരോ ഷിരൈവിയ്ക്ക് ബന്ധമുണ്ടെന്ന് കണ്ടെത്തിയതാണ് കേസിൽ നിർണായകമായി മാറിയത്. ഇയാളുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ ഫ്രീസറിനുളളിൽ ശരീരഭാഗങ്ങള്‍ കണ്ടെത്തുകയും ചെയ്തു. എന്തിനാണ് ശരീരഭാഗങ്ങള്‍ വേര്‍പെടുത്തി സൂക്ഷിച്ചതെന്ന് വ്യക്തമല്ല. എന്നാൽ സ്വന്തം ഇഷ്ടമനുസരിച്ച കൊല്ലപ്പെട്ടവരുടെ ആഗ്രഹ പ്രകാരമാണ് തകഹിരോ കൊലപാതകങ്ങൾ നടത്തിയത് എന്നാണ് ഇയാളുടെ അഭിഭാഷകന്റെ വാദം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മാഹിയില്‍ സിപിഎം-ബിജെപി സംഘര്‍ഷം; രണ്ടുപേര്‍ക്ക് വെട്ടേറ്റു