Publish Date: Fri, 12 Jun 2020 (12:13 IST)
Updated Date: Fri, 12 Jun 2020 (12:19 IST)
കൂടത്തായി കൊലപാതകങ്ങളിലെ മുഖ്യപ്രതി ജോളി ജയിലില്‍ നിന്നും നിരന്തരം മൊബൈൽഫോൺ ഉപയോഗിച്ചതായി കണ്ടെത്തി.. കേസിലെ സാക്ഷിയും മകനുമായ റോമോയെ ജോളി മൂന്ന് തവണ വിളിച്ചതായാണ് അന്വേഷണത്തിൽ കണ്ടെത്തിയിരിയ്ക്കുന്നത്. കോഴിക്കോട് ജയിലില്‍ നിന്നും 20 മിനുട്ടിലധികം മകനെ വിളിച്ച് സംസാരിച്ചതായി ജോളിയുടെ ആദ്യ ഭര്‍ത്താവ് റോയിയുടെ സഹോദരി റെഞ്ജി സ്ഥിരീകരിച്ചു.
നോര്‍ത്ത്സോണ്‍ ഐജിയുടെ റിപ്പോര്‍ട്ടിലാണ് ജെയിലിൽ കടുത്ത സുരക്ഷാ വീഴ്ചയുണ്ടായതായി വ്യക്തമാക്കിയിരിയ്ക്കുന്നത്. ജോളി തന്നെ ഫോൺ ചെയ്തിരുന്നതായി റോമോ ഐജിയോട് സമ്മതിച്ചിട്ടുണ്ട്. റിപ്പോർട്ട് ജെയിൽ ഡിജിപിയ്ക്ക് സമർപ്പിച്ചു. തങ്ങള്‍ പറഞ്ഞ് വിലക്കിയിട്ടും ജോളി പിന്നെയും റോമോയെ വിളിച്ചു. പൊലീസിന്റെ അന്വേഷണത്തിൽ തൃപ്തിയില്ലെന്നും നിയമനടപടിയുമായി മുന്നോട്ടുപോകുമെന്നും റോയിയുടെ കുടുംബാംഗങ്ങൾ വ്യക്തമാക്കി.