Select Your Language

Notifications

webdunia
webdunia
webdunia
webdunia

പതിനാറുകാരിയെ കൂട്ടബലാത്സംഗം ചെയ്‌ത് ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചു; ഒരാള്‍ അറസ്‌റ്റില്‍

പതിനാറുകാരിയെ കൂട്ടബലാത്സംഗം ചെയ്‌ത് ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചു; ഒരാള്‍ അറസ്‌റ്റില്‍

മെര്‍ലിന്‍ സാമുവല്‍

ലക്നൗ , ചൊവ്വ, 24 സെപ്‌റ്റംബര്‍ 2019 (11:55 IST)
പതിനാറുകാരിയെ കൂട്ടബലാത്സംഗം ചെയ്‌ത് മൊബൈല്‍ ഫോണില്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയ സംഭവത്തില്‍ ഒരാള്‍ അറസ്‌റ്റില്‍. മൂന്ന് പ്രതികളില്‍ മുഹമ്മദ് നസീം (20) എന്നയാളാണ് പിടിയിലായത്. ഉത്തർപ്രദേശ് തലസ്ഥാനമായ ലക്നൗവിൽ നിന്ന് 190 കിലോമീറ്റർ അകലെയുള്ള  കൗഷമ്പി ജില്ലയിലാണ് സംഭവം.

കന്നുകാലിക്ക് പുല്ലു ശേഖരിക്കാന്‍ വയലിലെത്തിയ പെണ്‍കുട്ടിയെ മൂന്നംഗ സംഘം പിടികൂടി മര്‍ദ്ദിച്ചു. അവശയായ കുട്ടിയെ ആളൊഴിഞ്ഞ സ്ഥലത്ത് എത്തിച്ച് ബലാത്സംഗം ചെയ്യുകയും ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തുകയും ചെയ്‌തു. രക്ഷപ്പെടാന്‍ ശ്രമിച്ച പെണ്‍കുട്ടി വയലില്‍ വീണ് പോകുകയും ചെയ്‌തു.

നസീമിനെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. പ്രതികള്‍ പീഡന ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്‌തു. പ്രതികളില്‍ രണ്ടു പേര്‍ ഒളിവിലാണ് ഇവര്‍ക്കായി പൊലീസ് തിരിച്ചില്‍ ശക്തമാക്കി.

അതിനിടെ പരാതി നല്‍കാന്‍ എത്തിയ പെണ്‍കുട്ടിയുടെ കുടുംബത്തോട് മോശമായി പെരുമാറിയ രണ്ട് പൊലീസുകാർക്കെതിരെ നടപടിയെടുത്തു. പ്രതികളെ ഉടന്‍ പിടികൂടുമെന്ന് പൊലീസ് നേതൃത്വം അറിയിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പാലാരിവട്ടം മേൽപ്പാലം പുതുക്കിപ്പണിയാൻ വേണ്ടത് 18 കോടി; ചെലവ് നിർമ്മാതാക്കളിൽ നിന്ന് ഈടാക്കും