Webdunia - Bharat's app for daily news and videos

Install App

അവിഹിത ബന്ധത്തിന് അമ്മായിയമ്മ തടസമായി; കാമുകനും മരുമകളും ചേർന്ന് പാമ്പിനെകൊണ്ട് കടിപ്പിച്ചുകൊന്നു

സുഹൃത്ത് മനീഷുമായി അൽപ്പാന വിവാഹേതര ബന്ധം പുലർത്തിയിരുന്നത് അമ്മായിയമ്മ മനസ്സിലാക്കി.

തുമ്പി ഏബ്രഹാം
വെള്ളി, 10 ജനുവരി 2020 (09:15 IST)
അവിഹിത ബന്ധത്തിന് തടസ്സം നിന്ന അമ്മായിയമ്മയെ മരുമകൾ പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊന്നു. രാജസ്ഥാനിലെ ജ്ജുൺജ്ജുനു ജില്ലയിലെ ഒരു ഗ്രാമത്തിലാണ് സംഭവം. മരുമകൾ അൽപ്പാന സുഹൃത്തായ ജയ്‌പൂർ സ്വദേശി മനീഷുമായി വിവാഹേതര ബന്ധം പുലർത്തിയിരുന്നു. ഇതിന് തടസ്സം നിന്നതാണ് ഇവരുടെ കൊലപാതകത്തിന് കാരണമായത്. 
 
സുബോധ് ദേവിയുടെ കൊലപാതകവുമായി ബന്ധ‌പ്പെട്ട് മരുമകൾ അൽപ്പാനയെയും കാമുകൻ കൃഷ്ണകുമാറിനെയും കഴിഞ്ഞ ദിവസമാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
 
സുഹൃത്ത് മനീഷുമായി അൽപ്പാന വിവാഹേതര ബന്ധം പുലർത്തിയിരുന്നത് അമ്മായിയമ്മ മനസ്സിലാക്കി. അവർ തമ്മിൽ നിരന്തരം ഫോൺ വിളിക്കുന്നതും മറ്റും ചൂണ്ടിക്കാണിച്ച് അൽപ്പാനയെ അമ്മായിയമ്മ നിരന്തരം കുത്തുവാക്കുകൾ പറയുന്നത് പതിവായി. ഇരുവരുടെയും പ്രണയത്തിന് അമ്മായിയമ്മ തടസ്സകാമുന്നതിനാൽ കൊലപ്പെടുത്തുകയായിരുന്നു.
 
2019 ജൂൺ 2നാണ് സുബോധ് ദേവി പാമ്പ് കടിയേറ്റ് മരിച്ചത്. സംശയം തോന്നിയ ബന്ധുക്കൾ തന്നെയാണ് അൽപ്പാനയ്ക്കെതിരെ പൊലീസിൽ പരാതി നൽകിയതും തെളിവുകൾ കൈമാറിയതും.തുടർന്ന് പൊലീസ് ഇരുവരെയും അറസ്റ്റ് ചെയ്യുകയായിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Coolie vs War 2 : വാർ 2 എല്ലാം തലൈവർക്ക് മുന്നിൽ ജുജുബി, ബുക്കിങ്ങിൽ കൂലി ഏറെ മുന്നിൽ

ഇത്തവണ ബിജെപി, പ്രിയങ്കാ ഗാന്ധിയെ കാണാനില്ല, വയനാട് ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി

പാക്കിസ്ഥാനെ ആക്രമിച്ച വീഡിയോയുമായി ഇന്ത്യന്‍ വ്യോമസേന

പട്ടിണി മരണങ്ങൾ വ്യാജം, ഹമാസിൽ നിന്നും മോചനം വേണമെന്നാണ് പലസ്തീനികൾ പറയുന്നത്, ഹമാസ് കേന്ദ്രങ്ങളെല്ലാം നശിപ്പിക്കുമെന്ന് നെതന്യാഹു

ഫെയ്‌സ്ബുക്കില്‍ താന്‍ എഴുതിയത് കവിതയാണെന്ന് വിനായകന്‍; കേസെടുക്കാന്‍ വകുപ്പില്ലെന്ന് പോലീസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

മലപ്പുറത്ത് ചിക്കന്‍ സാന്‍വിച്ച് കഴിച്ച് ഭക്ഷ്യവിഷബാധ: 35 പേര്‍ ആശുപത്രിയില്‍

നിലപാട് മാറ്റി മുരളീധരന്‍; വട്ടിയൂര്‍ക്കാവില്‍ മത്സരിക്കും

വിവാഹിതരായിട്ട് വെറും മൂന്ന് മാസം, നിലമ്പൂരില്‍ നവദമ്പതികള്‍ മരിച്ച നിലയില്‍

കനത്ത മഴ, നീരൊഴുക്ക് ശക്തം; പീച്ചി ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തും

Chingam 1: നാളെ ചിങ്ങം ഒന്ന്

അടുത്ത ലേഖനം
Show comments