Webdunia - Bharat's app for daily news and videos

Install App

കൂടത്തായി മരണം: മരിച്ച റോയിയുടെ ഭാര്യ ജോളി കസ്റ്റഡിയിൽ, സയനൈഡ് എത്തിച്ചയാളെ തിരിച്ചറിഞ്ഞു

Webdunia
ശനി, 5 ഒക്‌ടോബര്‍ 2019 (10:52 IST)
കോഴിക്കോട്: കൂടത്തായിൽ ഒരു കുടുംബത്തിലെ എത്രപേർ സമാനമായി മരണപ്പെട്ട സംഭവത്തിൽ വലിയ വഴിത്തിരിവ്. മരണങ്ങൾ കൊലപാതകമാണെന്ന് നിഗമനത്തിലാണ് ഇപ്പോൾ ഗ്രൈംബ്രാഞ്ച് മുന്നോട്ടുപോക്കുന്നത്. മരിച്ചവരുടെ ഉറ്റ ബന്ധുവായ യുവതിയാണ് കൊലപാതകങ്ങൾക്ക് പിന്നിൽ എന്ന് പൊലീസിന് ലഭിച്ചിരിക്കുന്ന സൂചന. യുവതിക്ക് സയനൈഡ് നൽകിയ ആളെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. 
 
മരിച്ച റോയിയുടെ ഭാര്യ ജോളിയാണ് പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ഇവർ കുറ്റം സമ്മതിച്ചതായാണ് സൂചന. സ്ലോപൊയിസനിംഗിലൂടെയായിരുന്നു കൊലപാതകം. ഭക്ഷണത്തിൽ ചെറിയ അളവിൽ ഭക്ഷണത്തിലൂടെ കലർത്തി നൽകിയായിരുന്നു കൊലപാതകം എന്ന് റൂറൽ എസ്‌പി വ്യക്തമാക്കി. ഇത് ഉറപ്പിക്കുന്നതിനായി ഫോറൻസിക് പരിശോധന ഫലത്തിനായി കാത്തിരിക്കുകയാണ് ക്രൈം ബ്രാഞ്ച്.                     
 
ആറുപേരിൽ റോയിയാണ് പെട്ടന്ന് മരിച്ചത്. മട്ടുള്ളവർക്ക് അൽപാൽപമായി വിഷം കലർത്തി നൽകി കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പൊലീസിന് ലഭിച്ച മൊഴി. കൊലപാതകത്തിൽ മറ്റു ബന്ധുക്കൾക്കും പങ്കുണ്ടോ എന്ന കാര്യം പൊലീസ് വിശദമായി പരിശോധിക്കുകയാണ്. ഫോറൻസിക് പരിശോധന ഫലം ലഭിച്ചതിന് ശേഷമായിരീക്കും യുവതിയുടെ അറസ്റ്റ് രേഖപ്പെടുത്തുക. 
 
കോടഞ്ചേരി സെന്റ് മേരീസ് ഫറോന പള്ളിയിലെയും  കൂടത്തായി ലൂര്‍ദ് മാതാ പള്ളിയിലെയും കല്ലറകൾ ഇന്നലെ തുറന്ന് പരിശോധിച്ചിരുന്നു. അവസാനം മരിച്ച സിലിയുടെയും രണ്ടുവയസ് പ്രായമുള്ള കുഞ്ഞിന്റെയും കല്ലറകളാണ് ആദ്യം പരിശോധിച്ചത്. വർഷങ്ങളുടെ ഇടവേളയിൽ സമാനമായി നടന്ന മരണങ്ങളിൽ സംശയം ആരോപിച്ച് പരാതി ലഭിച്ചതോടെയാണ്. അറുപേരുടെയും മരണത്തിൽ അന്വേഷണം നടത്താൻ ക്രൈംബ്രാഞ്ച് തീരുമനിച്ചത്  
 
ടോം തോമസ് (66), ഭാര്യ അന്നമ്മ (57), മകന്‍ റോയി തോമസ് (40), ബന്ധുവായ സിലി, സിലിയുടെ മകള്‍ അല്‍ഫോന്‍സ (2), അന്നമ്മയുടെ സഹോദരന്‍ മാത്യു മഞ്ചാടിയില്‍ (68) എന്നിവരാണ് സമാനമായ രീതിയിൽ മരിച്ചത്. ടോം തോമസിന്റെ സ്വത്തുക്കൾ വ്യാജ ഒസ്യത്ത് പ്രകാരം തട്ടിയെടുക്കാൻ യുവതി ശ്രമിച്ചിരുന്നു. ഇതാണ് സംശയത്തിന് കാരണമായത്. ടോം തോമസിന്റെ മകൻ റോജോ പരാതി നകിയതോടെ മരിച്ച റോയിയുടെ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്തപ്പോഴാണ് ശരീരത്തിൽ സയ‌നൈഡിന്റെ അംശം കണ്ടെത്തിയത്.    

അനുബന്ധ വാര്‍ത്തകള്‍

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

സുരേഷ് ഗോപിയുടെ ജനപ്രീതി ഇടിഞ്ഞു; ഇത്തവണയും തോല്‍വി ഉറപ്പെന്ന് ആര്‍എസ്എസ് വിലയിരുത്തല്‍

മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിമാരും സഞ്ചരിച്ച ബസില്‍ യാത്ര ചെയ്യണോ? നവകേരള ബസ് മേയ് അഞ്ച് മുതല്‍ നിരത്തില്‍; റൂട്ട് ഇതാണ്

വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു; ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല

ചൂട് കൂടി: പാലുല്‍പാദനത്തില്‍ 20 ശതമാനം ഇടിവുണ്ടായെന്ന് മില്‍മ

മൂക്കുത്തിയുടെ ഭാഗം കാണാതായത് 12 വര്‍ഷം മുന്‍പ്; കൊല്ലം സ്വദേശിനിയുടെ ശ്വാസകോശത്തില്‍ നിന്ന് കണ്ടെടുത്തു

അടുത്ത ലേഖനം
Show comments