കൂടത്തായി കൂട്ടമരണത്തിൽ വെളിപ്പെടുത്തലുമായി എസ്പി, കെ.ജി.സൈമൺ. കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രതിക്കെതിരെ കൂടുതൽ വെളിപ്പെടുത്തലുമായി പൊലീസ്. ജോളിയെ അറസ്റ്റ് ചെയ്തില്ലായിരുന്നെങ്കില്‍ ഇനിയും കൊലപാതകങ്ങള്‍ ഉണ്ടാകുമായിരുന്നുവെന്നാണ് പൊലീസ് കുറ്റപത്രത്തിൽ പറയുന്നത്.
ഭര്‍ത്താവ് റോയ് തോമസിനെ സയനൈഡ് നല്‍കി കൊലപ്പെടുത്തിയ കേസില്‍ ജോളിയെ അറസ്റ്റ് ചെയ്ത് 90 ദിവസം പൂര്‍ത്തിയാകാന്‍ ദിവസങ്ങള്‍ ബാക്കിയുള്ളപ്പോഴാണ് കുറ്റപത്രം സമര്‍പ്പിച്ചത്. 8000 പേജുകളുള്ള സമഗ്രമായ കുറ്റപത്രമാണ് അന്വേഷണ സംഘം സമര്‍പ്പിച്ചത്.
സയനൈഡ് ശരീരത്തിനുള്ളില്‍ കടന്നതാണ് റോയി തോമസ് മരിച്ചതെന്ന് തെളിയിക്കുന്ന പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടാണ് കേസിലെ മുഖ്യ തെളിവ്. മദ്യപാനിയായ റോയിയെ കൊണ്ട് തനിക്കും കുടുംബത്തിനും ഒരു പ്രയോജനവുമില്ലെന്ന് വന്നപ്പോഴാണ് ജോളി കൊലപാതകത്തിന് തുനിഞ്ഞതെന്നാണ് കുറ്റപത്രം പറയുന്നത്. റോയിയെ കൊലപ്പെടുത്തിയതിന്റെ തെളിവുകൾ മുഴുവൻ പൊലീസ് ശേഖരിച്ചു.