പരീക്ഷയില്‍ ജയിപ്പിക്കണമെങ്കില്‍ കിടക്ക പങ്കിടണമെന്ന്; വിദ്യാര്‍ഥിനികളുടെ പരാതിയില്‍ പ്രഫസര്‍ അറസ്‌റ്റില്‍

Webdunia
തിങ്കള്‍, 8 ജൂലൈ 2019 (20:04 IST)
പരീക്ഷയില്‍ ജയിപ്പിക്കണമെങ്കില്‍ ലൈംഗികമായി വഴങ്ങി തരണമെന്ന് പറഞ്ഞ പ്രഫസര്‍ അറസ്‌റ്റില്‍. തെലങ്കാനയിലെ നിര്‍മല്‍ ജില്ലയിലെ ബസാരയിലുള്ള രാജീവ് ഗാന്ധി യൂണിവേഴ്സിറ്റി ഓഫ് നോളജ് ടെക്നോളജീസിലെ പ്രഫസര്‍റായ വരാല രവിയാണ് പിടിയിലായത്.

വിദ്യാര്‍ഥിനികളുടെ പരാതിയെ തുടര്‍ന്ന് പ്രഫസര്‍ക്കെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തി. തുടര്‍ന്ന് അറസ്‌റ്റ് ചെയ്യുകയായിരുന്നു.

പരീക്ഷയില്‍ തോറ്റ വിദ്യാര്‍ഥിനികളെയാണ് പ്രഫസര്‍ ലൈംഗിക ബന്ധത്തിന് ക്ഷണിച്ചത്. താനുമായി കിടക്ക പങ്കിട്ടാല്‍ പരീക്ഷയില്‍ പാസ് മാര്‍ക്ക് ലഭിക്കുമെന്ന് ഇയാള്‍ വിദ്യാര്‍ഥിനികളെ അറിയിച്ചു. പലരെയും വീട്ടിലേക്ക് ക്ഷണിക്കുകയും ചെയ്‌തു.

വിദ്യാര്‍ഥിനികള്‍ പൊലീസിന് പുറമെ വൈസ് ചാന്‍സലര്‍ അടക്കമുള്ള അധികൃതര്‍ക്ക് പരാതി നല്‍കിയിരുന്നു. വിദ്യാര്‍ഥിനികളുടെ ആരോപണത്തില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയ വൈസ് ചാന്‍സലര്‍ അടങ്ങുന്ന കമ്മിറ്റി വരാല രവി കുറ്റക്കാരനെ കോളേജില്‍ നിന്ന് പുറത്താക്കിയിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ആന്‍ജിയോഗ്രാമിന് വിധേയനാകേണ്ടിയിരുന്ന രോഗി മരിച്ചു; തിരുവനന്തപുരം മെഡിക്കല്‍ കോളേജിനെതിരെ പരാതി

'ഇന്ത്യയിലെ ആളുകള്‍ പല്ല് തേക്കാറില്ല'; വില്‍പന കുറഞ്ഞപ്പോള്‍ കോള്‍ഗേറ്റിന്റെ വിചിത്ര വാദം

സെന്റിമീറ്ററിന് ഒരു ലക്ഷം രൂപ: തെരുവുനായ ആക്രമണത്തില്‍ ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷനില്‍ നിന്ന് 20 ലക്ഷം രൂപ നഷ്ടപരിഹാരം തേടി പരിക്കേറ്റ യുവതി കോടതിയില്‍

സംസ്ഥാനത്ത് വീണ്ടും ശക്തമായ മഴയ്ക്ക് സാധ്യത, ശനിയാഴ്ച മുതൽ ജില്ലകളിൽ യെല്ലോ അലർട്ട്

ശബരിമല സ്വര്‍ണക്കൊള്ള: മുരാരി ബാബുവിനെയും സുധീഷ് കുമാറിനെയും വീണ്ടും കസ്റ്റഡിയില്‍ വാങ്ങാന്‍ എസ്‌ഐടി

അടുത്ത ലേഖനം