തകരാറിലായ ടിക്കറ്റ് യന്ത്രത്തിനുപകരം റാക്കുമായി ഡ്യൂട്ടിക്ക് പോകണമെന്ന് നിര്‍ദേശിച്ച കെഎസ്ആർടിസി കൺട്രോളിങ് ഓഫീസറുടെ കൈ കണ്ടക്ടർ തല്ലിയൊടിച്ചു.
ഹരിപ്പാട് ഡിപ്പോയിലെ ഉദ്യോഗസ്ഥനായ റജിയുടെ (48) ഇടതു കൈയാണ് ഒടിഞ്ഞത്. ആശുപത്രിയില്‍ ചികിത്സയിലാണ് റജി. കണ്ടക്ടർ വിജയൻപിള്ളയ്‌ക്കെതിരെ പൊലീസ് കേസെടുത്തു.
ഞായറാഴ്‌ച രാവിലെ ആറുമണിയോടെ ഹരിപ്പാട് - മലയാലപ്പുഴ റൂട്ടിലെ ഓർഡനറി ബസില്‍ ഡ്യൂട്ടി ചെയ്യേണ്ട വിജയൻപിള്ള ഡിപ്പോയില്‍ എത്തി. ഭൂരിഭാഗം ടിക്കറ്റ് യന്ത്രങ്ങളും തകരാറിലായതിനാല്‍ റാക്ക് ഉപയോഗിക്കണമെന്ന് റജി പറതോടെ ഇരുവരും തമ്മില്‍ തര്‍ക്കമായി.
തര്‍ക്കം രൂക്ഷമായതോടെ വിജയൻപിള്ള ആക്രമിക്കുകയും റജിയുടെ കൈ തല്ലിയൊടിക്കുകയുമായിരുന്നു. വിവരമറിഞ്ഞ് കെഎസ്ആർടിസിയുടെ സ്പെഷ്യൽ സ്‌ക്വാഡ് ഡിപ്പോയിലെത്തി തെളിവെടുത്തു. ഇതിനു പിന്നാലെ കേസ് നടപടികളും ആരംഭിച്ചു.