Select Your Language

Notifications

webdunia
webdunia
webdunia
webdunia

തലകീഴായി കെട്ടിത്തൂക്കി കത്തി ഉപയോഗിച്ച് ശരീരം മുഴുവൻ വരഞ്ഞു, മൂത്രം കുടിപ്പിച്ചു, തല്ലി അവശനാക്കി റേയിൽ‌വേ ട്രാക്കിൽ ഉപേക്ഷിച്ചു; പ്രണയിച്ചതിന് യുവാവിന് ക്രൂരമര്‍ദനം

പ്രണയപ്പക; മലപ്പുറത്ത് പെൺകുട്ടിയുടെ വീട്ടുകാർ യുവാവിനെ തല്ലിച്ചതച്ചു

പ്രണയം
, ഞായര്‍, 2 ജൂണ്‍ 2019 (15:52 IST)
പ്രണയിച്ചതിന്റെ പേരിൽ മലപ്പുറത്ത് യിവാവിന് നേരെ ആക്രമണം. അഞ്ചംഗസംഘത്തിന്റെ മണിക്കൂറുകളോളം നീണ്ട ക്രൂരമര്‍ദനത്തില്‍ മലപ്പുറം പാതായിക്കര ചുണ്ടപ്പറ്റ സ്വദേശിയായ നാഷിദ് അലിയുടെ കയ്യും കാലും തല്ലിയൊടിച്ചു. 
 
മൃതപ്രായനായ ഇരുപതുകാരനെ റെയില്‍വേ ട്രാക്കില്‍ ഉപേക്ഷിച്ച നിലയിലാണ് കണ്ടെത്തിയത്. അതീവ ഗുരുതരാവസ്ഥയിലായ യുവാവ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. പെൺകുട്ടിയുടെ ബന്ധുക്കൾ നൌഷിദിനെ രാവിലെ വീട്ടിൽ നിന്നും വിളിച്ചിറക്കി കൊണ്ട് പോവുകയായിരുന്നു. 
 
ആളൊഴിഞ്ഞ കെട്ടിടത്തില്‍ കൊണ്ടുപോയി തന്നെ ക്രൂരമായി മര്‍ദിച്ചതായി നാഷിദ് മാധ്യമങ്ങളോട് പറഞ്ഞു. ഇരുമ്ബുവടികളും മറ്റും ഉപയോഗിച്ച്‌ തന്റെ കയ്യും കാലും തല്ലിയൊടിച്ചതായി നാഷിദ് പറഞ്ഞു. മണിക്കൂറുകളോളം യുവാവിനെ അക്രമിസംഘം മര്‍ദിച്ചു. ഇതിനിടെ തലകീഴായി കെട്ടിത്തൂക്കുകയും, ദേഹത്ത് കത്തി ഉപയോഗിച്ച്‌ വരയുകയും ചെയ്തു. തന്നെ മൂത്രം കുടിപ്പിച്ചതായും യുവാവ് പറയുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കൊച്ചിയില്‍ നിപ്പ സ്ഥിരീകരിച്ചെന്ന പ്രചരണം തെറ്റ്