എട്ട് വയസുകാരിയെ ക്രൂരപീഡനത്തിനിരയാക്കി; അയല്‍‌വാസി അറസ്റ്റില്‍ - സംഭവം മധ്യപ്രദേശില്‍

ബലാംത്സംഗത്തിന് വധശിക്ഷ ശുപാര്‍ശ ചെയ്ത സര്‍ക്കാര്‍ ബില്‍ നോക്കുകുത്തി

Webdunia
ബുധന്‍, 6 ഡിസം‌ബര്‍ 2017 (17:18 IST)
എട്ടു വയസ്സുകാരി ക്രൂരപീഡനത്തിനിരയായി. സംഭവത്തില്‍ അയല്‍വാസിയായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. മധ്യപ്രദേശിലാണ് സംഭവം നടന്നത്. 12 വയസ്സിന് താഴെയുള്ള കുട്ടികളെ ബലാംത്സംഗത്തിന് ഇരയാക്കുന്നവര്‍ക്ക് വധശിക്ഷ നല്‍കാന്‍ വ്യവസ്ഥ ചെയ്യുന്ന ബില്‍ പാസാക്കി ദിവസങ്ങള്‍ പിന്നിടുമ്പോഴായിരുന്നു സംഭവം. പീഡനം നടക്കുമ്പോള്‍ കുട്ടിയുടെ രക്ഷിതാക്കളാരും വീട്ടിലുണ്ടായിരുന്നില്ലെന്ന് പൊലീസ് അറിയിച്ചു. 
 
കഴിഞ്ഞ ദിവസം ചേര്‍ന്ന നിയമസഭ ഐക്യകണ്‌ഠേനയാണ് ബില്‍ പാസാക്കിയത്. ഇത്തരം കുറ്റങ്ങള്‍ ചെയ്യുന്നവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കുമെന്നും കുറ്റവാളികള്‍ക്ക് കനത്ത ശിക്ഷ ഉറപ്പാക്കുമെന്നുമായിരുന്നു മധ്യപ്രദേശ് മുഖ്യമന്ത്രിയും വ്യക്തമാക്കിയിരുന്നത്.
 
പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ബലാംത്സംഗം ചെയ്യുന്നവരാരും മനുഷ്യരല്ലെന്നും അവരെല്ലാം വെറും ചെകുത്താന്‍മാരാണെന്നും സമൂഹത്തില്‍ ജീവിക്കാന്‍ പോലുമുള്ള അര്‍ഹത അത്തരം ആളുകള്‍ക്കില്ലെന്നുമാണ് മുഖ്യമന്ത്രി ശിവ്‌രാജ് സിംഗ് ചൗഹാന്‍ ബില്‍ പാസാക്കികൊണ്ട് നിയമസഭയില്‍ പറഞ്ഞിരുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കലിയടങ്ങാതെ ട്രംപ്; ഇറാനു പിന്നാലെ ക്യൂബയ്ക്കു വെല്ലുവിളി, ലോകം ആശങ്കയിൽ

പശ്ചിമേഷ്യൻ സംഘർഷം: വ്യോമമേഖല ഭാഗികമായി തുറന്നു, ഗൾഫ് വിമാന സർവീസുകൾ പുനരാരംഭിച്ചു

റഷ്യയിൽ നിന്നും എണ്ണ വാങ്ങിക്കോളു, ഇന്ത്യയ്ക്ക് 30 ദിവസം ഇളവ് അനുവദിച്ച് യുഎസ്

തൃശൂരിൽ സിപിഎം സ്ഥാനാർഥികളായി; മണലൂരിലേക്ക് രവീന്ദ്രനാഥ്, ഹെവി ക്ലാഷ് !

യുഎസ് എന്തിനും സജ്ജം, വേണ്ടത് ട്രംപിന്റെ സമ്മതം മാത്രം, ഈ വാരാന്ത്യം ഇറാനെതിരെ ആക്രമണം?

എല്ലാം കാണുക

ഏറ്റവും പുതിയത്

അസമില്‍ സുഖോയ് എസ് യു-30 വിമാനം തകര്‍ന്നുവീണ് രണ്ട് വ്യോമസേന പൈലറ്റുമാര്‍ മരിച്ചു

ജസ്ലിയയുടെ അപകട മരണക്കേസില്‍ കുറ്റാരോപിതനായ ഡോക്ടറുടെ പിതാവ് അറസ്റ്റില്‍

വീണ്ടും മത്സരിക്കാൻ 55 എംഎൽഎമാർ, സിപിഎം സ്ഥാനാർഥി പട്ടികയിൽ നിലവിലെ അംഗങ്ങൾക്ക് മുൻഗണന

കലിയടങ്ങാതെ ട്രംപ്; ഇറാനു പിന്നാലെ ക്യൂബയ്ക്കു വെല്ലുവിളി, ലോകം ആശങ്കയിൽ

പശ്ചിമേഷ്യൻ സംഘർഷം: വ്യോമമേഖല ഭാഗികമായി തുറന്നു, ഗൾഫ് വിമാന സർവീസുകൾ പുനരാരംഭിച്ചു

അടുത്ത ലേഖനം
Show comments