Select Your Language

Notifications

webdunia
webdunia
webdunia
webdunia

വിദ്യാര്‍ത്ഥിയുമായി ക്ലാസ് മുറിയില്‍ വച്ച് ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടു; അധ്യാപികയ്ക്ക് സംഭവിച്ചത് !

വിദ്യാര്‍ത്ഥിയുമായി ക്ലാസ് മുറിയില്‍ വച്ച് സെക്സ്; അധ്യാപികയെ പുറത്താക്കി

വിദ്യാര്‍ത്ഥിയുമായി ക്ലാസ് മുറിയില്‍ വച്ച് ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടു; അധ്യാപികയ്ക്ക് സംഭവിച്ചത് !
പിറ്റ്സ്ബര്‍ഗ് , ചൊവ്വ, 5 ഡിസം‌ബര്‍ 2017 (17:42 IST)
വിദ്യാര്‍ത്ഥിയുമായി ക്ലാസ് മുറിയില്‍ വെച്ച് ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട അധ്യാപികയെ സ്കൂളില്‍ നിന്ന് പുറത്താക്കി. 14 നും 19 നും ഇടയിലുള്ള കുട്ടികളെ പഠിപ്പിക്കുന്ന സ്പെഷ്യല്‍ എഡ്യുക്കേഷന്‍ സ്കൂളിലെ ടീച്ചറെയാണ് പുറത്താക്കിയത്. യു.എസിലെ പെന്‍സില്‍വാനിയയിലെ പിറ്റ്സ്ബര്‍ഗിലാണ് സംഭവം.
 
ജോര്‍ദാന്‍ ഓന്‍ഡിഷ്‌ എന്ന 24 കാരിയെയാണ് സ്കൂളില്‍ നിന്നും പുറത്താക്കിയത്. കഴിഞ്ഞ ജൂണിലായിരുന്നു ഇവര്‍ ആ സ്കൂളില്‍ ജോലിയ്ക്ക് കയറിയത്. ഇരയയായ വിദ്യാര്‍ഥിയുടെ മുറിയില്‍ നിന്നും സ്കൂള്‍ ജീവനക്കാര്‍ സെല്‍ഫോണ്‍ കണ്ടെടുക്കുകയും അതില്‍നിന്നും വിദ്യാര്‍ത്ഥിയും അധ്യാപികയും തമ്മിലുള്ള അശ്ലീല സന്ദേശങ്ങള്‍ കണ്ടെത്തിയതായും അന്വേഷണ സംഘം വ്യക്തമാക്കി. 
 
ഒന്നിലേറെ തവണ ക്ലാസ് മുറിയില്‍ വച്ച് അധ്യാപികയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതായി ഇരയായ കുട്ടി പറഞ്ഞെന്ന് കുട്ടിയുടെ വീട്ടുകാര്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ഓന്‍ഡിഷിനെതിരെ ലൈംഗിക പീഡനത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വിശാലിന്‍റെ നാമനിര്‍ദ്ദേശ പത്രിക തള്ളി, ആര്‍കെ നഗറില്‍ നാടകീയ രംഗങ്ങള്‍