Webdunia - Bharat's app for daily news and videos

Install App

കൊവിഡ് ബാധിച്ച് അമ്മ മരിച്ചു, ചികിത്സിച്ച ഡോക്ടറെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച് മകൻ

Webdunia
വ്യാഴം, 30 ജൂലൈ 2020 (12:30 IST)
മുംബൈ: കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന അമ്മ മരിച്ചതിനെ തുടർന്ന് ചികിത്സിച്ച ഡൊക്ടറെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച് മകൻ. മഹാരാഷ്ട്രയിലെ ലാത്തൂരിലാണ് സംഭവം ഉണ്ടായത്. നെഞ്ചിലും കഴുത്തിലും കുത്തേറ്റ് ഗുരതരാവസ്ഥയിലായ ഡോക്ടർ മറ്റൊരു ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. കഴിഞ്ഞ ദിവസം രാവിലെ ഏഴു മണിയോടെ ലാത്തൂരിലെ ആല്‍ഫ ആശുപത്രിയിലാണ് സംഭവം. ലാത്തൂര്‍ ഉദ്ഗീര്‍ നിവാസിയായ 35 കാരനാണ് ഡോക്ടറെ കൊലപ്പെടുത്താൻ ശ്രമിച്ചത്. 
 
കൊവിഡ് പൊസിസ്റ്റിവ് ആയതോടെ ജൂലൈ 25 നാണ് 60 കാരിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആശുപത്രിയിൽ എത്തുമ്പോൾ തന്നെ ഇവർ ഗുരുതരാവസ്ഥയിലായിരുന്നു. ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോ ദിനേശ് വര്‍മ്മ ഇക്കാര്യം മകനോട് അപ്പോൾ തന്നെ സൂചിപ്പിച്ചിരുന്നു. ഇന്നലെ രാവിലെയോടെ 60 കാരി മരണപ്പെട്ടു. ഇതോടെ ബന്ധുക്കളും ഡോക്ടറുമായി വലിയ വാക്കുതർക്കം ഉണ്ടായി. ഇതിനിടയിൽ 35 കാരൻ ഡൊക്ടറെ കുത്തിപ്പരിക്കേൽപ്പിയ്ക്കുകയായിരുന്നു. യുവാവിനെ ഉടന്‍ അറസ്റ്റ് ചെയ്തതായി ലാത്തൂര്‍ പോലീസ് വ്യക്തമാക്കി. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുളിമുറിയിൽ ഒളിഞ്ഞുനോക്കുന്നത് ക്രൈമാണ്, നിസാരവത്കരിക്കരുത്, യൂട്യൂബ് അവതാരകരെ വിമർശിച്ച് ജുവൽ മേരി(വീഡിയോ)

പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ത്ഥിനികള്‍ക്ക് കാൻസർ പ്രതിരോധത്തിനായി എച്ച്പിവി വാക്‌സിന്‍, പുതിയ തീരുമാനവുമായി ആരോഗ്യവകുപ്പ്

വെള്ളാപ്പള്ളിയുടെ വെല്ലുവിളി ഏറ്റെടുത്ത് സതീശന്‍: യുഡിഎഫ് അധികാരത്തില്‍ എത്തിയില്ലെങ്കില്‍ രാഷ്ട്രീയ വനവാസം

TCS Lay Off: എ ഐ പണി തന്ന് തുടങ്ങിയോ?, 12,000 ജീവനക്കാരെ പിരിച്ച് വിടാനൊരുങ്ങി ടിസിഎസ്

കാനറാ ബാങ്കിന്റെ വായ്പകള്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി

എല്ലാം കാണുക

ഏറ്റവും പുതിയത്

വായില്‍ തുണി തിരുകി യുവതിയെ ബലാത്സംഗം ചെയ്തു, ആന്തരികാവയവങ്ങള്‍ക്ക് കേടുപാടുകള്‍; പ്രതി തന്നെ യുവതിയെ ആശുപത്രിയിലെത്തിച്ചു

Bank Holidays: ഈ മാസം ഒന്‍പത് ദിവസങ്ങള്‍ ബാങ്ക് അവധി; ശ്രദ്ധിക്കുക

ബലാല്‍സംഗ കേസില്‍ മുന്‍കൂര്‍ ജാമ്യത്തിനായി വേടന്‍ ഹൈക്കോടതിയില്‍

സൗദിയില്‍ പിടിച്ചാല്‍ തലപോകുന്ന കേസ്, അച്ചാറിലൊളിപ്പിച്ച് എംഡിഎംഎയും ഹാഷിഷ് ഓയിലും, മിഥിലാജിനെ രക്ഷിച്ചത് അമ്മായച്ഛന്റെ ഇടപെടല്‍

വേടനെതിരായ ബലാത്സംഗ കേസ്; സാമ്പത്തിക ഇടപാടുകള്‍ സ്ഥിരീകരിച്ച് പോലീസ്

അടുത്ത ലേഖനം
Show comments