തമിഴ്നാട് മുന്‍മുഖ്യമന്ത്രി ജയലളിതയുടെ വസതിയിലെ അമ്പരപ്പിയ്ക്കുന്ന സ്വത്ത് വിവരക്കണക്കുകൾ പുറത്തുവിട്ട് തമിഴ്നാട് സർക്കാർ. നാലര കിലോയോളം സ്വര്‍ണ്ണം, 600 കിലോയലധികം വെള്ളിയും ഉൾപ്പെടുന്ന വലിയ പട്ടികയാണ് തമിഴ്നാട് സർക്കാർ പുറത്തുവിട്ടിരിയ്ക്കുന്നത്. അപൂർവമായ പുസ്തകങ്ങളുടെ വലിയ ശേഖരവും ജയളിതയുടെ വസതിയിലുണ്ട്.
32,721 വസ്തുക്കളാണ് ലിസ്റ്റിൽ ഉള്ളത്. 10438 സാരികള്‍, 8376 പുസ്തകങ്ങൾ, 11 ടിവി, 10 റഫ്രിജറേറ്ററുകള്‍, 38 എയര്‍ കണ്ടിഷണറുകള്‍, 29 ടെലിഫോണുകള്‍, നൂറിലധികം സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍ എന്നിവയാണ് ലിസ്റ്റിലെ പ്രധാനപ്പെട്ടവ. ഒരേ പുസ്തകത്തിന്റെ മൂന്ന് കോപ്പികൾ വാങ്ങുന്നതായിരുന്നു ജയലളിതയുടെ രീതി. അതിനാൽ ഇതേ പുസ്തകങ്ങൾ ജയലളിതയുടെ മറ്റു വസതികളിലും ഉണ്ട്.
സഹോദരന്റെ മക്കളായ ദീപയ്ക്കും ദീപക്കിനുമാണ് ഈ സ്വത്തുക്കളിൽ എല്ലാം അവകാശം. 67കോടി രൂപ നഷ്ടപരിഹാരം നല്‍കി വേദനിലയം പൂര്‍ണമായി സര്‍ക്കാര്‍ ഏറ്റെടുത്തു. വേദനിലയം മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയാക്കാനുള്ള നിക്കം പുരോഗമിയ്ക്കുകയാണ്. പോയസ്ഗാര്‍ഡനിലെ വേദനിലയത്തിൽ ജയലളിതയ്ക്കുണ്ടയിരുന്ന സ്വത്തുക്കൾ കണ്ട് അമ്പരന്നിരിയ്ക്കുകയാണ് ആളുകൾ.