Webdunia - Bharat's app for daily news and videos

Install App

യുഎസിൽ മലയാളി നഴ്സ് കുത്തേറ്റ് മരിച്ചു, ശരീരത്തിലൂടെ വാഹനമോടിച്ചു കയറ്റി

Webdunia
ബുധന്‍, 29 ജൂലൈ 2020 (08:14 IST)
യുഎസിലെ മയാമിയിൽ മലയാളി നഴ്സ് ക്രൂരമായി കൊല്ലപ്പെട്ടു. മെറിൻ ജോയി എന്ന 28 കാരിയാണ് കുത്തേറ്റ് മരിച്ചത്. മെറിന്റെ ഭർത്താവ് നെവിന് എന്ന് വെളിപ്പേരുള്ള ഫിലിപ് മാത്യുവാണ് യുവതിയെ കൊലപ്പെടുത്തിയത് എന്നാണ് റിപ്പോർട്ടുകൾ. ഇയാൾ അറസ്റ്റിലായതാണ് സൂചന. ബ്രോവാഡ് ഹെൽത്ത് കോറൽ സ്പ്രിങ്സ് ആശുപത്രിയിലെ നഴ്സായിരുന്നു മെറിൻ. കുറച്ചുകാലമായി ഇരുവരും അകന്ന് കഴിയുകയായിരുന്നു.
 
നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് ഇന്നലെ വീട്ടിലേയ്ക്ക് മടങ്ങുന്നതിനിടെയായിരുന്നു ക്രുര സംഭവം. ആശുപത്രിയുടെ പാർക്കിങ് ഗ്രൗണ്ടിലേയ്ക്ക് വരുന്നതിനിടെ ഫിലിപ് മാത്യു മെറിനെ കുത്തുകയായിരുന്നു. 17 തവണയാണ് കുത്തേറ്റത്. നിലത്തുനിവീണ മെറിന്റെ ശരീരത്തിലൂടെ വാഹനമോടിച്ചുകയറ്റിയതായും പറയുന്നു. അധികം വൈകതെ തന്നെ ഇയാൾ പൊലീസിന്റെ പിടിയിലായി. കഴിഞ്ഞ ഡിസംബറിൽ ഇരുവരും കുഞ്ഞുമൊത്ത് നാട്ടിലെത്തിയിരുന്നു 
 
ഇവിടെ വച്ച് ഇവർ തമ്മിൽ അസ്വാരസ്യങ്ങൾ ഉണ്ടായതിനെ തുടർന്ന് ഫിലിപ് നേരത്തെ അമേരിക്കയിലേക്ക് മടങ്ങിയിരുന്നു. കുഞ്ഞിനെ മാതാപിതാക്കൾക്കൊപ്പം നിർത്തിയാണ് പിന്നീട് മെറിൻ മടങ്ങിയത്. ഡെട്രോയിറ്റിൽ ജോലി ചെയ്തിരുന്ന ഫിലിപ് കഴിഞ്ഞ ദിവസം മയാമിയിൽ എത്തി മുറിയെടുത്തിരുന്നു. കൃത്യം നടത്തി തിരികെ ഹോട്ടലിലെത്തിയതോടെ ഫിലിപ്പിനെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു എന്നാണ് വിവരം. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്

മാര്‍ക്കോ കാണാനുള്ള മനഃശക്തി ഇല്ല, ഫാമിലി ഓഡിയന്‍സ് ആ സിനിമയ്ക്ക് കയറില്ല: മെറിന്‍ ഫിലിപ്പ്

സൽമാൻ ഖാൻ-അറ്റ്ലീ ചിത്രം ഉപേക്ഷിക്കാനുള്ള കാരണം കമൽ ഹാസനും രജനികാന്തും?

അവാർഡ് കണ്ടിട്ടല്ല കണ്ണെഴുതി പൊട്ടും തൊട്ടും ചെയ്തത്, സിനിമ ജീവിതത്തിൽ കടപ്പെട്ടിരിക്കുന്നത് അദ്ദേഹത്തോട്: മഞ്ജു വാര്യർ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഗാസയിലെ വ്യോമാക്രമണത്തില്‍ ഹമാസിന്റെ സൈനിക ഇന്റലിജന്‍സ് തലവന്‍ ഉസാമ തബാഷിനെ ഇസ്രായേല്‍ കൊലപ്പെടുത്തി

എംഡിഎംഎ ഒളിപ്പിച്ചത് ജനനേന്ദ്രിയത്തില്‍, കച്ചവടം വിദ്യാര്‍ഥികള്‍ക്കിടയില്‍; കൊല്ലത്ത് യുവതി പിടിയില്‍

സിപിഎം ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് എം.എ.ബേബി പരിഗണനയില്‍

കൊല്ലത്തും ഇടുക്കിയിലും യുവി നിരക്ക് റെഡ് ലെവലില്‍; അതീവ ജാഗ്രത

താമരശ്ശേരിയില്‍ പിടിയിലായ യുവാവ് എംഡിഎംഎ വിഴുങ്ങിയതായി സംശയം; മെഡിക്കല്‍ കോളേജിലേക്ക് മാറ്റി

അടുത്ത ലേഖനം
Show comments