കൊച്ചി: നയതന്ത്ര ബാഗ് വഴിയുള്ള സ്വർണക്കടത്ത് കേസിൽ. മുഖ്യമന്തിയുടെ മുൻ സെക്രട്ടറി എം ശിവശങ്കറിനെ പത്തര മണിക്കൂറോളം ചോദ്യം ചെയ്ത ശേഷം എൻഐഎ വിട്ടയച്ചു. രണ്ട് ദിവസങ്ങളീലായി 20 മണിക്കൂറിലധികമാണ് എൻഐഎ സംഘം ശിവശങ്കറിനെ ചോദ്യം ചെയ്തത്. ശിവശങ്കറിനെ കെണിയിൽപ്പെടുത്തി മുതലെടൂക്കാൻ പ്രതികൾ തന്ത്രങ്ങൾ മെനഞ്ഞതായി എൻഐഎയ്ക്ക് വിവരം ലഭിച്ചതായാണ് സൂചന.
പ്രതികളുമായി ഉണ്ടയ വ്യക്തിപരമായ അടുപ്പം ജാഗ്രക്കുറവ് മൂലം സംഭവിച്ചതാണ്. ഇത് അവർ മുതലെടുത്തു. എന്നും സ്വർണക്കടത്തിലെ മുഖ്യ കണ്ണികളായ ഫൈസൽ ഫരീദുമായും റമീസുമായും ബന്ധമില്ലെന്നുമുള്ള മൊഴിയിൽ ശിവശങ്കർ ഉറച്ചുനിന്നു. ശിവശങ്കറിനെ ചതിയിൽപ്പെടുത്താനുള്ള ശ്രമങ്ങൾ നടന്നു എന്നാണ് ചോദ്യം ചെയ്യലിൽനിന്നും എൻഐഎയുടെ അനുമാനം. പല വ്യക്തിപരമായ കാര്യങ്ങളും ശിവശങ്കർ എൻഐഎ സംഘത്തിന് മുന്നിൽ വെളിപ്പെടുത്തി.
സ്വപ്നയുടെ കുടുംബവുമായി ശിവശങ്കറിനുള്ള ബന്ധം മുതലെടുക്കാൻ റമീഷ് ഉൾപ്പടെയുള്ള പ്രതികൾ തന്ത്രങ്ങൾ മെനഞ്ഞു. സ്വപ്നയുറ്റെടെ വീട്ടിൽ വച്ച് പാർട്ടികളിലേയ്ക്ക് ശിവശങ്കറിനെ ക്ഷണിച്ചത് ഇതിനായിരുന്നു. സന്ദീപ് നായരും സരിത്തും ഇങ്ങനെയാണ് ശിവശങ്കറുമായി അടുക്കുന്നത്. ശിവശങ്കറിന്റെ ജീവിത സാഹചര്യങ്ങളും താൽപര്യങ്ങളൂം പ്രതികൾ മുതലെടുത്തതായി ശിവശങ്കറിന്റെ അടുത്ത സുഹൃത്തുക്കളും ചില സാഹപ്രവർത്തകരും മൊഴി നൽകിയിട്ടുണ്ട്. ശിവശങ്കറിന്റെ മൊഴികളുടെ അടിസ്ഥാനത്തിൽ പ്രതികളെ വീണ്ടും കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും.