Webdunia - Bharat's app for daily news and videos

Install App

ഉളിയും ചുറ്റികയും ഉപയോഗിച്ച് പട്ടാപ്പകൽ എ‌ടിഎം തകർത്ത് യുവാവ്, പിന്നീട് സംഭവിച്ചത് ഇങ്ങനെ !

Webdunia
ശനി, 15 ജൂണ്‍ 2019 (19:31 IST)
മെഷീൻ നന്നാക്കാൻ എത്തിയത് എന്ന് ആളുകളെ പറഞ്ഞു വിശ്വസിപ്പിച്ച ശേഷം പട്ടാപ്പകൽ എടിംഎം തകർത്ത് പണം കവരാൻ ശ്രമിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴയിലെ കണിച്ചുകുളങ്ങരയിലാണ് സംഭവം ഉണ്ടായത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പൊലിസ് എത്തിയപ്പോഴേക്കും ഉളിയും ചുറ്റികയും ഉപയോഗിച്ച് മെഷീൻ പകുതിയോളം ഇയാൾ തകർത്തിരുന്നു.
 
താമരക്കുളം സ്വദേശിയായ യുവാവ് പുലർച്ചെ തന്നെ എടിഎം കൗണ്ടറിൽ എത്തിയിരുന്നു. എടിഎമ്മിന് സമീപത്തെ കടയുടമ എത്തിയപ്പോഴേക്ക് ഇയാൾ പണി തുടങ്ങിയിരുന്നു, കാര്യം ആരാഞപ്പോൾ മെഷീൻ നന്നാക്കാൻ വന്നതാണ് എന്ന് പറഞ്ഞു വിശ്വസിപ്പിച്ചു. എന്നാൽ എടിഎം കൗൺറ്ററിൽനിന്നും വലിയ ശബ്ദ കോലാഹങ്ങൾ ഉണ്ടാകാൻ തുടങ്ങിയതോടെ നാട്ടുകാർ കൂടുകയും സംശയം തോന്നി പൊലിസിൽ വിവരമറിയിക്കുകയുമായിരുന്നു. 
 
പൊലീസ് എത്തിയപ്പോഴും ഇയാൾ ജോലി തുടർന്നു. പിന്നീട് ചോദ്യം ചെയ്തെങ്കിലും പരസ്പര വിരുദ്ധമായാണ് ഇയാൾ സംസാരിച്ചത്. ഇതോടെ പൊലീസ് യുവാവിനെ അറസ്റ്റ് ചെയ്തു. മാനസിക പ്രശ്നങ്ങളുള്ള ആളാണ് പ്രതി എന്നാണ് പൊലീസ് പറയുന്നത്. പ്രതിക്കെതിരെ  മോഷണക്കുറ്റം ചുമത്തി കോടതിയിൽ ഹാജരാക്കി.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

മാതാപിതാക്കളുടെ ഇഷ്ടത്തിനെതിരായി വിവാഹം ചെയ്തവർക്ക് പോലീസ് സംരക്ഷണം ആവശ്യപ്പെടാനാവില്ല: അലഹബാദ് ഹൈക്കോടതി

'വിന്‍സിയുടെ കുടുംബവുമായി ചെറുപ്പം മുതലേ ബന്ധമുണ്ട്, ഇങ്ങനെയൊരു പരാതി എന്തുകൊണ്ടെന്നറിയില്ല': ഷൈന്‍ ടോം ചാക്കോയുടെ കുടുംബം

ഇഫ്താറിന് മദ്യപാനികളെയും ക്ഷണിച്ചു, വിജയ് മുസ്ലീം വിരുദ്ധൻ: ഫത്‌വയുമായി മൗലാന റസ്വി

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം മെയ് രണ്ടിന് കമ്മീഷന്‍ ചെയ്യും; പ്രധാനമന്ത്രി തുറമുഖം രാജ്യത്തിന് സമര്‍പ്പിക്കും

Iran Nuclear Weapon: എപ്പോൾ വേണമെങ്കിലും സംഭവിക്കം, ഇറാൻ ആണവായുധം നിർമിക്കുന്നതിന് തൊട്ടടുത്തെന്ന് അന്താരാഷ്ട്ര ആണവോർജ ഏജൻസി

അടുത്ത ലേഖനം
Show comments