Select Your Language

Notifications

webdunia
webdunia
webdunia
webdunia

ട്രെയിനിൽ ജനിച്ചു, കുട്ടിക്ക് 25 വർഷത്തേക്ക് യാത്ര സൗജന്യം !

ട്രെയിനിൽ ജനിച്ചു, കുട്ടിക്ക് 25 വർഷത്തേക്ക് യാത്ര സൗജന്യം !
, ശനി, 15 ജൂണ്‍ 2019 (19:02 IST)
യാത്രക്കിടെ ട്രെയിൽ ജനിച്ച കുഞ്ഞിന് 25 വർഷത്തേക്ക് സൗജന്യ യാത്ര അനുവദിച്ച് ഐറിഷ് റെയി‌ൽവേ. ഗാൽവേയിൽനിന്നും ഡബ്ലിനിലേക്കുള്ള യാത്രക്കിടെയായിരുന്നു അപ്രതീക്ഷിതമായി സ്ത്രീക്ക് പ്രസവ വേദന അനുഭവപ്പെട്ടത്. ട്രെയിനിൽ തന്നെ ഉണ്ടയിരുന ഒരു ഡോക്ടറും രണ്ട് നേഴ്സുമാരുമാണ് സ്ത്രീക്ക് തുണയായത്.
 
ടോയ്‌ലെറ്റിൽനിന്നും സ്ത്രീയുടെ കരച്ചിൽ കേട്ടെത്തിയ കാറ്ററിംഗ് ജീവനക്കാരിയായ എമ്മ ടൊറ്റെയാണ് വീവരം അധികൃതരെ അറിയിച്ചത്. ട്രെയിനിൽ ഉണ്ടായിരുന്ന ഡോക്ടറെയും നേഴ്സുമാരെയും കണ്ടെത്തിയതും ഇവർ തന്നെയായിരുന്നു. ഡബ്ലിനിലെത്തിയ ഉടൻ തന്നെ അമ്മയെയും കുഞ്ഞിനെയും ആശുപത്രിയിലേക്ക് മാറ്റി. ഇരുവരും സുഖമായിരിക്കുന്നു.  
 
ഗാൽവേയിൽ ജോലി ചെയ്യുന്ന ഡോക്ടർ അലൻ ഡെവിനാണ് അടിയന്തര സാഹചര്യത്തിൽ സഹായമായത്. എന്നാൽ രണ്ട് നേഴ്സുമാരാണ് യഥാർത്ഥത്തിൽ പ്രസവമെടുത്തത് എന്ന് ഡോക്ടർ പറഞ്ഞു. വിമാന യാത്രക്കിടെയിൽ ആകസത്തുവച്ചു ജനിക്കുന്ന കുട്ടികൾക്ക് ആജീവനാന്ത കാലത്തേക്ക് അതത് കമ്പനികൾ സൗജന്യ യാത്ര അനുവദിക്കാറുണ്ട് എന്നാൽ. ട്രെയിനിൽ ഇത്തരം ഒരു സംഭവം ഉണ്ടാകുന്നത് ഇതാദ്യമായാണ്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സൗമ്യയെ ക്രൂരമായി കൊലപ്പെടുത്തിയത് അലുവ എആർ ക്യാമ്പിലെ പൊലീസ് ഉദ്യോഗസ്ഥൻ