Webdunia - Bharat's app for daily news and videos

Install App

ശ്‌മശാനത്തില്‍ നിന്നു പാതി കത്തിയ മൃതദേഹം ഭക്ഷിച്ച യുവാവ് പിടിയില്‍

Webdunia
ബുധന്‍, 6 ഫെബ്രുവരി 2019 (12:54 IST)
ശ്‌മശാനത്തില്‍ നിന്നു പാതി കത്തിയ മൃതദേഹം ഭക്ഷിച്ച യുവാവിനെ പിടികൂടി. തമിഴ്നാട്ടിലെ തിരുനെൽവേലി സ്വദേശി എസ് മുരുഗേശ(43)നെയാണു പൊലീസ് പിടികൂടിയത്. ഇയാളെ മാനസികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു.

ഞായറാഴ്‌ച പുലര്‍ച്ചെ ഒന്നര മണിയോടെയാണ് ശ്‌മശാനത്തില്‍ നിന്നും മുരുകേശനെ പിടികൂടിയത്. ഇതുവഴി കടന്നു പോയവര്‍ ശബ്ദം കേട്ട് ശ്‌മശാനത്തില്‍ പ്രവേശിച്ചു. ഈ സമയം അബോധാവസ്ഥയിലായിരുന്നു. ശ്‌മശാനത്തിലെ ജോലിക്കാരനാണെന്ന് കരുതി ആളുകള്‍ മടങ്ങി പോകാനൊരുങ്ങിയെങ്കിലും ചാരം മാറ്റി, പാതിവെന്ത മൃതദേഹം ഭക്ഷിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

മൃതദേഹം മുറിച്ചു മാറ്റാന്‍ ഉപയോഗിച്ച കത്തിയും മുരുഗേശന്റെ സമീപത്ത് നിന്നും കണ്ടെത്തി. തുടര്‍ന്ന് പൊലീസ് സംഭവസ്ഥലത്ത് എത്തുകയും ഇയാളെ പിടികൂടുകയുമായിരുന്നു.

തലേദിവസം രാത്രിയില്‍ ദഹിപ്പിച്ച എഴുപതുവയസായ സ്‌ത്രീയുടെ മൃതദേഹമാണ് മുരുഗേശൻ ഭക്ഷിച്ചത്. മയക്കുമരുന്നിന് അടിമയായ ഇയാള്‍ രാമനാഥപുരത്ത് ദിവസവേതനത്തിനു ജോലി ചെയ്യുന്നയാളാണ്. ലഹരിക്ക് അടിമയായ മുരുഗേശനെ ഭാര്യയും കുട്ടിയും ഉപേക്ഷിച്ചതാണ്.

അനുബന്ധ വാര്‍ത്തകള്‍

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

ഇന്ത്യ സഖ്യം അധികാരത്തിൽ വന്നാൽ ഹിന്ദുവിനും മുസ്ലീമിനും വെവ്വേറെ ബജറ്റ്, വിവാദപ്രസ്താവനയുമായി മോദി വീണ്ടും

ഡ്രൈവിംഗ് സ്‌കൂള്‍ സമര സമിതി നടത്തിവന്ന സമരം പിന്‍വലിച്ചു; സര്‍ക്കുലറിലെ മാറ്റങ്ങള്‍ ഇവയാണ്

ബിവറേജസ് ചില്ലറ വിൽപ്പന കേന്ദ്ര ഉദ്യോഗസ്ഥർക്ക് കൈമടക്ക് : രണ്ട് ലക്ഷത്തിലേറെ രൂപ വിജിലൻസ് പിടികൂടി

Plus One Admission: പ്ലസ് വൺ അപേക്ഷ നാളെ മുതൽ, ഒരു ജില്ലയിൽ ഒരു അപേക്ഷ മാത്രം

കൂടുതല്‍ കുട്ടികള്‍ ഉള്ളവരെ കുറിച്ച് പറയുമ്പോഴെല്ലാം അത് മുസ്ലീമുകളെ കുറിച്ചാണെന്ന് എന്തിനാണ് വളച്ചൊടിക്കുന്നത്: പ്രധാനമന്ത്രി നരേന്ദ്ര മോദി

അടുത്ത ലേഖനം
Show comments