Select Your Language

Notifications

webdunia
webdunia
webdunia
webdunia

മുട്ട വാങ്ങിയപ്പോള്‍ ഒരു രൂപ കുറഞ്ഞു; മധ്യവയസ്കനെ ചവിട്ടിക്കൊന്നു

മുട്ട വാങ്ങിയപ്പോള്‍ ഒരു രൂപ കുറഞ്ഞു; മധ്യവയസ്കനെ ചവിട്ടിക്കൊന്നു

Manohar Gamne
താനെ , ശനി, 3 ഫെബ്രുവരി 2018 (17:39 IST)
മുട്ട വാങ്ങിയാപ്പോള്‍ ഒരു രൂപ കുറഞ്ഞതിനെ ചൊല്ലിയുണ്ടായ സംഘര്‍ഷത്തിനൊടുവില്‍ മധ്യവയസ്കന്‍ ചവിട്ടേറ്റു മരിച്ചു. താനെ കല്യാണിലാണ് വെള്ളിയാഴ്ച രാത്രി നടുക്കിയ സംഭവമുണ്ടായത്.

54 കാരനായ മനോഹര്‍ ഗാംനെയാണ് കടയുടമയുടെ മകന്‍ സുധാകര്‍ പ്രഭു ചവിട്ടിക്കൊന്നത്. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്‌ത പൊലീസ് സുധാകറിനെ അറസ്‌റ്റ് ചെയ്‌തു.

വെള്ളിയാഴ്ച രാത്രി മുട്ടവാങ്ങി പണം നല്‍കുമ്പോള്‍ ഒരു രൂ‍പ കുറഞ്ഞതിനെ തുടര്‍ന്ന് ഗാംനെ കടയുടമ അപാമാനിച്ചു. ഇത് ചോദ്യം ചെയ്‌ത ഗാംനെ ഇയാള്‍ കൈയേറ്റം ചെയ്യാന്‍ ശ്രമിക്കുകയും നല്‍കിയ മുട്ട പിടിച്ചുവാങ്ങി വലിച്ചെറിയുകയും ചെയ്തു.

വീട്ടില്‍ മടങ്ങിയെത്തിയ ഗാംനെ കടയുടമയെ ചോദ്യം ചെയ്യുന്നതിനായി മകനുമായി വീണ്ടും കടയിലെത്തി. തര്‍ക്കം വഴക്കിലേക്ക് നീങ്ങിയതോടെ കടയുടമയുടെ മകന്‍ സുധാകര്‍ പ്രഭു ഗാംനെയെ ക്രൂരമായി മര്‍ദ്ദിക്കുകയും നിലത്തിട്ട് ഞെഞ്ചില്‍ തുടര്‍ച്ചയായി ചവിട്ടുകയും ചെയ്‌തു. ഗുരുതരമായി പരുക്കേറ്റ ഇയാള്‍ സംഭവസ്ഥലത്തുവച്ചു തന്നെ മരിക്കുകയും ചെയ്‌തു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ശശീന്ദ്രനെതിരായ ഹൈക്കോടതിയിലെ ഹർജിക്കു പിന്നിൽ തോമസ് ചാണ്ടി ?; പരാതി നല്‍കിയത് ചാണ്ടിയുടെ പിഎയുടെ സഹായി