'നാലുപേരെ കൊന്നു, ഒരാളുടെ മൃതദേഹം കാറിലുണ്ട്', പൊലീസ് സ്റ്റേഷനിലെത്തി കൊലയാളിയുടെ കുറ്റസമ്മതം, ഞെട്ടിക്കുന്ന സംഭവം ഇങ്ങനെ

Webdunia
ബുധന്‍, 16 ഒക്‌ടോബര്‍ 2019 (13:29 IST)
കാലിഫോർണിയ: കുടുംബത്തിലെ നാലുപേരെ ഒലപ്പെടുത്തിയ ശേഷം ഒരാളുടെ മൃതദേഹവുമായി കാറിൽ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി മധ്യവയസ്കൻ. ശങ്കർ നാഗപ്പ് ഹാങ്കൂഡ് എന്നയാളാണ് സ്വന്തം കുടുംബാംഗങ്ങളെ കൊലപ്പെടുത്തിയ ശേഷം ശാന്തനായി കാലിഫോർണിയയിലെ മൗണ്ട് ഷാസ്താ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്.
 
താൻ നാലുപേരെ കൊലപ്പെടുത്തി എന്നും ഒരാളുടെ മൃതദേഹം കാറിലെ ഡിക്കിയിലുണ്ട് എന്നുമാണ് ഇയാൾ സ്റ്റേഷനിലെത്തി വെളിപ്പെടുത്തിയത്. ആദ്യം നഗപ്പ തമാശപറയുകയാണ് എന്നാണ് പൊലീസ് കരുതിയത്. പക്ഷേ നഗപ്പ പറഞ്ഞ കാര്യങ്ങളിൽനിന്നും റോസ്‌വില്ലെയിലെ ഇയാളുടെ വീട്ടിലെത്തി പൊലീസ് പരിശോധന നടത്തിയതോടെ രണ്ട് കുട്ടികളുടെ അടക്കം മൂന്ന് പേരുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
 
മൂന്നു പേരെ കൊലപ്പെടുത്തിയ ശേഷം നാലമാത്തെയാളെ കറിൽ കയറ്റി ശങ്കർ യാത്ര ആരംഭിച്ചതാണ്. ഇയാളെയുകൊണ്ട് പല ഇടങ്ങളിലും നാഗപ്പ കറങ്ങി. പിന്നീട് ഇയാളെയും കൊലപ്പെടുത്തി. 420 കിലോമീറ്റർ താണ്ടിയാണ് നാഗപ്പ റോസ്‌വില്ലെയിൽനിന്നും മൗൺറ്റ് ഷാസ്ത് പൊലീസ് സ്റ്റേഷനിൽ എത്തിയത്. ഒരോരുത്തരെയും വ്യത്യസ്ഥ ദിവസങ്ങളിലാണ് പ്രതി കൊലപ്പെടുത്തിയത്
 
കൊലപാതകങ്ങൾക്ക് പിന്നിലെ കാരണം എന്താണ് എന്ന് നാഗപ്പ ഇതേവരെ വ്യക്തമാക്കിയിട്ടില്ല. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. നാഗപ്പ ഒറ്റക്കാണ് കൊലപാതകം നടത്തിയത് എന്നാണ് പൊലീസിന്റെ നിഗമനം. എന്നാൽ പുറത്തുനിന്നും സഹായം ലഭിച്ചിട്ടുണ്ടോ എന്ന കാര്യവും റോസ്‌വില്ലെ പൊലീസ് അന്വേഷിക്കും. ശാന്തനായ നാഗപ്പ അന്വേഷണവുമായി സഹകരിക്കുന്നുണ്ട് എന്ന് പൊലീസ് വ്യക്തമാക്കി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

ഗതികെട്ട് കെപിസിസി; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ പരാതി ഡിജിപിക്കു കൈമാറി

എസ്ഐആറിൽ നടപടികൾ തുടരാം, കൂടുതൽ ജീവനക്കാരെ ആവശ്യപ്പെടരുത്, സർക്കാർ നിർദേശങ്ങളെ പരിഗണിക്കണം : സുപ്രീം കോടതി

മുകേഷ് അംബാനി ദിവസവും 5 കോടി രൂപ ചെലവഴിച്ചാല്‍ മുഴുവന്‍ സമ്പത്തും തീരാന്‍ എത്ര വര്‍ഷം വേണ്ടി വരും

രാഹുല്‍ മാങ്കൂട്ടത്തിലിനെ എത്രയും പെട്ടന്ന് അറസ്റ്റ് ചെയ്യണം: കെ.കെ.രമ

അസമില്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നവരില്‍ എച്ച്‌ഐവി കേസുകള്‍ വര്‍ദ്ധിക്കുന്നു

അടുത്ത ലേഖനം
Show comments