Publish Date: Wed, 16 Oct 2019 (12:36 IST)
Updated Date: Wed, 16 Oct 2019 (12:39 IST)
കൂടത്തായ് കൊലപാതക പരമ്പരയിൽ ഞെട്ടി കേരളം. രണ്ടാം ഭർത്താവിനെ കൊലപ്പെടുത്തി ബി എസ് എൻ എൽ ജീവനക്കാരനായ ജോൺസണെ മൂന്നാമത് വിവാഹം കഴിക്കാനായിരുന്നു ജോളിയുടെ ശ്രമം. ഇതിനായി ഒരു വിനോദയാത്രയ്ക്കിടെ ജോൺസന്റെ ഭാര്യയെ കൊലപ്പെടുത്താനും ജോളി ശ്രമിച്ചിരുന്നു.
ഇപ്പോഴിതാ, ജോളി അകത്തായതോടെ സ്വന്തം ഭാര്യയോറ്റ് മാപ്പ് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് ജോൺസൺ. ജോളിയുമായുള്ള ബന്ധത്തെ ചൊല്ലി ജോൺസന്റെ ഭാര്യ മാറിയായിരുന്നു താമസിച്ചിരുന്നത്. ഇരുവരുടെയും ബന്ധത്തെ ചൊല്ലി വഴക്കുണ്ടായപ്പോൾ ഇവർ പൊലീസിൽ പരാതി നൽകിയിരുന്നു. ഇതേതുടർന്ന് ജോൺസൺ ഭാര്യയെ ക്രൂരമായി മർദ്ദിക്കുകയും ചെയ്തിരുന്നു.
കേസായതോടെ അയാള്‍ ഒത്തുതീര്‍പ്പിനു തയാറാവുകയായിരുന്നെന്ന് ഭാര്യയുടെ ബന്ധുക്കള്‍ പറയുന്നു. തുടര്‍ന്ന് ട്രാന്‍സ്ഫറായി തിരൂപ്പൂരിലേക്കു പോയ ജോണ്‍സന്‍ കുടുംബത്തെ നോക്കാറില്ലായിരുന്നു. അധ്യാപികയായ ഭാര്യയുടെ ശമ്ബളംകൊണ്ടാണ് 2 മക്കളുടെയും പഠനമുള്‍പ്പെടെ നടത്തിയത്.
ഷാജുവിനെ കൊലപ്പെടുത്തി ബിഎസ്എന്‍എല്‍ ജീവനക്കാരനായ ജോണ്‍സനെ മൂന്നാമത് വിവാഹം കഴിക്കാനായിരുന്നു ജോളിയുടെ ശ്രമം.