രണ്ട് രൂപയുടെ പേരിൽ തർക്കം, യുവാവിനെ ഇരുമ്പ് ദണ്ഡുകൊണ്ട് തലക്കടിച്ച് കൊന്നു

Webdunia
തിങ്കള്‍, 11 നവം‌ബര്‍ 2019 (14:53 IST)
അമരാവതി: രണ്ട് രൂപയുടെ പേരിലുണ്ടായ തർക്കത്തിൽ യുവാവിനെ തലക്കടിച്ച് കൊലപ്പെടുത്തി. ആന്ധ്രാപ്രദേശിലെ ഈസ്റ്റ് ഗോതാവരി ജില്ലയിലാണ് സംഭവം ഉണ്ടായത്. 24കാരനായ നിർമ്മാണ തൊഴിലാളി സുവർണരാജുവാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്.  
 
ശനിയാഴ്ച സുവർണരാജു സൈക്കിൾ ടയറിൽ കാറ്റ് നിറക്കുന്നതിനായി പ്രദേശത്തെ സൈക്കിൾ കടയിൽ എത്തിയിരുന്നു. കാറ്റടിച്ചതിന് രണ്ട് രൂപ കടയുടമ ആവശ്യപ്പെട്ടു. എന്നാൽ തന്റെ പക്കൽ പണമില്ല എന്നായിരുന്നു സുവർണരാജുവിന്റെ  മറുപടി. ഇതോടെ കടയുടമ സാമ്പയും സുവർണരാജുവും തമ്മിൽ തർക്കം ഉണ്ടാവുകയായിരുന്നു.
 
തർക്കത്തിനിടെ സാമ്പയുടെ സുഹൃത്ത് അപ്പാറാവു സുവർണരാജുവിന്റെ ഇരുമ്പ് ദണ്ഡുകൊണ്ട് തലക്കടിച്ചു. തലയിൽ ഗുരുതരമായി പരിക്കേറ്റ രാജുവിനെ പ്രദേശവാസികൾ ഉടൻ ആശിപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. സംഭവ ശേഷം ഒളിവിൽ പോയ സാമ്പക്കും അപ്പാറാവുവിനുമായി പൊലീസ് തിരച്ചിൽ ഊർജ്ജിതമാക്കി.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബജറ്റ് അവതരിപ്പിക്കുന്നതിനു മുമ്പുതന്നെ എതിര്‍ക്കാന്‍ തിരക്കഥ തയ്യാറാക്കുന്ന കാലമാണിത്: സുരേഷ് ഗോപി

'പോറ്റി എങ്ങനെയാണ് സോണിയ ഗാന്ധിയുടെ വീട്ടിലെത്തിയത്, കോണ്‍ഗ്രസുമായുള്ള ബന്ധം എന്താണ്': കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി

പാക്കിസ്ഥാനേയും ചൈനയേയും പ്രകോപിപ്പിച്ച് അമേരിക്ക: മുഴുവന്‍ കശ്മീരും ഇന്ത്യയുടെ ഭാഗമായ ഭൂപടം സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചു

Union Budget 2026: കേരളം പ്രതീക്ഷിച്ചത് അതിവേഗ റെയിൽപാത, എയിംസ് കിട്ടിയത് കടലാമ സംരക്ഷണം, നാളികേര പ്രോത്സഹനം

എഫ് ആന്റ് ഒ നികുതി വർധന: ഓഹരി വിപണി നേരിട്ടത് വൻ തകർച്ച

എല്ലാം കാണുക

ഏറ്റവും പുതിയത്

അയ്യപ്പ സംഗമത്തിന്റെ പേരില്‍ തട്ടിപ്പോ! നടക്കാത്ത പരിപാടിയുടെ പേരില്‍ 8 ലക്ഷത്തിന്റെ ബില്ല്

ശബരിമല സ്വര്‍ണ്ണ മോഷണക്കേസ്: സ്വര്‍ണ്ണ പ്ലേറ്റുകളുടെ സാമ്പിളുകള്‍ ശേഖരിക്കാന്‍ ആരംഭിച്ച് അന്വേഷണ സംഘം

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ ദുരൂഹ മരണം; അങ്ങനെയൊരു കൊറിയന്‍ സുഹൃത്തില്ല, കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

ഒന്നെങ്കിൽ AI യുമായി പൊരുത്തപ്പെടുക, അല്ലെങ്കിൽ പടിയിറങ്ങാം, ജീവനക്കാർക്ക് വൊളൻ്ററി എക്സിറ്റ് പാക്കേജുമായി ഗൂഗിൾ

ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുര്‍വേദ ഫെബ്രുവരി 25ന് മുഖ്യമന്ത്രി നാടിന് സമർപ്പിക്കും

അടുത്ത ലേഖനം
Show comments