Select Your Language

Notifications

webdunia
webdunia
webdunia
Thursday, 10 April 2025
webdunia

ലാപ്‌ടോപ്പില്‍ മാവോവാദി ഭരണഘടന; പൊലീസിന്റെ വാദം ശക്തമാകുന്നു, യുഎപിഎ കേസില്‍ കൂടുതല്‍ തെളിവുകൾ

യു എ പി എ

നീലിമ ലക്ഷ്മി മോഹൻ

, തിങ്കള്‍, 11 നവം‌ബര്‍ 2019 (09:11 IST)
മാവോവാദി ബന്ധം ആരോപിച്ച് കോഴിക്കോട് പോലീസ് അറസ്റ്റ് ചെയ്തവരിൽ താഹ ഫസലിന്റെ ലാപ്‌ടോപ്പിൽ മാവോവാദി ബന്ധം സാധൂകരിക്കുന്നതിന്റെ കൂടുതൽ തെളിവുകൾ ലഭിച്ചു. മാവോവാദി ഭരണഘടന, മാവോവാദി അനുകൂല പരിപാടികളുടെ ഫോട്ടോ തുടങ്ങിയവയുടെ ഡിജിറ്റൽ തെളിവുകളാണ് പൊലീസിനു ലഭിച്ചത്. ഇതോടെ പൊലീസിന്റെ വാദത്തിനു കൂടുതൽ ശക്തിപകരുകയാണ്. 
 
പ്രതികളുടെ മാവോവാദി ബന്ധത്തിന് ഡിജിറ്റല്‍ തെളിവുകള്‍ ലഭിച്ചതോടെ കസ്റ്റഡി അപേക്ഷയ്‌ക്കൊപ്പം അന്വേഷണസംഘം ഈ തെളിവുകളും കോടതിയിൽ സമർപ്പിക്കും. ഇരുവരേയും കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനാണ് പൊലീസിന്റെ തീരുമാനം. റിമാന്‍ഡിലുള്ള അലന്‍ ഷുഹൈബ്, താഹ ഫസല്‍ എന്നിവരോടൊപ്പമുണ്ടായിരുന്ന, രക്ഷപെട്ട മൂന്നാമനെ കുറിച്ചും അന്വേഷിക്കണമെന്ന് കസ്റ്റഡി അപേക്ഷയിൽ ഉന്നയിക്കും.
 
യു.എ.പി.എ. കേസില്‍ അറസ്റ്റിലായ അലന്റെയും താഹയുടെയും ജാമ്യാപേക്ഷ കഴിഞ്ഞ ബുധനാഴ്ച കോഴിക്കോട് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളിയിരുന്നു.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

യുവതിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത ശേഷം മരുഭൂമിയിൽ തള്ളി; വയോധികനും മകളും അറസ്റ്റിൽ