Webdunia - Bharat's app for daily news and videos

Install App

സുഹൃത്തിനെ കൊന്ന് 200 കഷണങ്ങളാക്കി ടോയ്‌ലറ്റിൽ ഫ്ലഷ് ചെയ്തു!; മൃതദേഹം വെട്ടിമുറിച്ചത് നാല് ദിവസം കൊണ്ട് - പ്രതി അറസ്‌റ്റില്‍

Webdunia
വ്യാഴം, 24 ജനുവരി 2019 (14:05 IST)
സുഹൃത്തിനെ കൊന്ന് 200 കഷണങ്ങളാക്കി ടോയ്‌ലറ്റില്‍ വഴി ഫ്ലഷ് ചെയ്‌തയാള്‍ അറസ്‌റ്റില്‍. മുംബൈ സാന്താക്രൂസ് സ്വദേശിയായ പിന്റു ശർമയാണ് (42) പിടിയിലായത്. ഗണേഷ് കോൽഹാ‌ദ്കർ (58) ആണു കൊല്ലപ്പെട്ടത്.

ഡിസംബര്‍ 16നാണ് ക്രൂരമായ സംഭവമുണ്ടായത്. മുംബൈ സാന്താക്രൂസ് സ്വദേശിയായ പിന്റുവും വിരാർ സ്വദേശിയായ ഗണേഷും അടുത്ത സുഹൃത്തുക്കളായിരുന്നു. വിവാഹത്തിനൊരുങ്ങിയ ഗണേഷ് പിന്റുവില്‍ നിന്നും ഒരു ലക്ഷം രൂപ കടം വാങ്ങിയിരിന്നു. ഇതില്‍ 40,000 രൂപ മടക്കി നല്‍കിയിരുന്നു.

സംഭവദിവസം ശർമയും കോൽഹാ‌ദ്കറും വിരാറിലെ കോൽഹാ‌ദ്കറുടെ വസതിയിൽ സംസാരിച്ചിരിക്കവെ വൈകി വിവാഹം കഴിച്ചാല്‍ ഭാര്യ മറ്റു ബന്ധങ്ങളിലേക്ക് തിരിയുമെന്ന് പറഞ്ഞു. ഇതോടെ ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടാകുകയും പിന്റു ഗണേഷിനെ പിടിച്ചു തള്ളി. ഭിത്തിയിലിടിച്ചു വീണ ഗണേഷ് ഉടന്‍ തന്നെ മരിച്ചു.

മൃതദേഹം മറവ് ചെയ്യാന്‍ ബുദ്ധിമുട്ടുള്ളതിനാല്‍ ഹാക്‍സോ ബ്ലേഡ് ഉപയോഗിച്ച് പിന്റു ശർമ ഗണേഷിന്റെ മൃതദേഹം 200 കഷണങ്ങളാക്കി മുറിച്ചു. നാല് ദിവസം കൊണ്ടാണ് മൃതദേഹം മുറിച്ചു മാറ്റിയത്. തുടര്‍ന്ന് ഇവ ടോയ്‌ലറ്റിലെ ഫ്ലഷ് വഴി ഒഴുക്കിവീട്ടു. തലയുള്‍പ്പെടയുള്ള വലിയ ഭാഗങ്ങള്‍ വീട്ടിലേക്കുള്ള യാത്രയിൽ ലോക്കൽ ട്രെയിനിൽനിന്നു വലിച്ചെറിഞ്ഞു.

കെട്ടിടത്തിലെ ഡ്രെയ്നേജ് സംവിധാനത്തില്‍ തടസം വന്നതോടെ തൊഴിലാളികള്‍ പൈപ്പുകള്‍ ഊരി പരിശോധിച്ചതോടെയാണ് വിവരം പുറത്തറിഞ്ഞത്. മാംസവും എല്ലുകളും പൈപ്പില്‍ നിറഞ്ഞ നിലയിലായിരുന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പിന്റു ശർമ പിടിയിലായത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

അനര്‍ഹമായി ക്ഷേമ പെന്‍ഷന്‍ വാങ്ങിയ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്ന് എംവി ഗോവിന്ദന്‍

മണിക്കൂറുകള്‍ക്കുള്ളില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ഹിസ്ബുള്ള; തിരിച്ചടിച്ച് ഇസ്രായേല്‍

ആലപ്പുഴയില്‍ നവജാത ശിശുവിന്റെ വൈകല്യം കണ്ടെത്താത്ത സംഭവം: പ്രത്യേക സംഘം അന്വേഷിക്കും

യുക്രെയ്നെ ഇരുട്ടിലാക്കി റഷ്യ, വൈദ്യുതിവിതരണ ശൃംഖലയ്ക്ക് നേരെ കനത്ത മിസൈൽ ആക്രമണം

എഡിഎം നവീന്‍ ബാബുവിന്റെ മരണം; സിബിഐ അന്വേഷണം വേണ്ടെന്ന സിപിഎം നിലപാട് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് വിഡി സതീശന്‍

അടുത്ത ലേഖനം
Show comments