Webdunia - Bharat's app for daily news and videos

Install App

മുൻകാമുകിയുമൊത്തുള്ള സ്വകാര്യ ചിത്രങ്ങൾ ഡിലീറ്റ് ചെയ്യാതെ ഫോൺ വിറ്റു; ആത്മഹത്യ, കൊലപാതകം എൻകൗണ്ടർ, പിന്നീട് നടന്നത് സിനിമയെപ്പോലും വെല്ലുന്ന സംഭവവികാസങ്ങൾ

Webdunia
തിങ്കള്‍, 27 മെയ് 2019 (13:17 IST)
തന്റെ മുൻ കാമുകിയുമൊത്തുള്ള സ്വകാര്യ ചിത്രങ്ങൾ ഡിലീറ്റ് ചെയ്യാതെ മീററ്റ് സ്വദേശിയായ ഒരു യുവാവ് തന്റെ ഫോൺ മറ്റൊരാൾക്ക് വിറ്റതാണ്, ആത്മഹത്യക്കും ഒരു കൊലപാതകത്തിനും പിന്നീട് എൻകൗണ്ടറിനുമെല്ലാം കാരണമായി മാറിയത്. മുൻ കാമുകിയൊമൊത്തുള്ള ൽസ്വകാര്യ ചിത്രങ്ങൾ ഫോൺ വിൽക്കുന്നതിന് മുൻപ് ഡിലീറ്റ് ചെയ്യാൻ ഷുഭം എന്ന യുവാവ് മറന്നുപോയി, 
 
എന്നാൽ പിന്നീട് ഈ ചിത്രങ്ങൾ സാമുഹ്യ മാധ്യമങ്ങളിലൂടെ പ്രചരിക്കുകയായിരുന്നു. ചിത്രങ്ങൾ പ്രചരിച്ചതോടെ. കുടുംബ ജീവിതം നയിക്കുകയായിരുന്ന മുൻകാമുകി അഞ്ച് വയസുള്ള കുഞ്ഞുമായി മുസഫർനഗറിലെ ഗംഗ്നർ കനാലിനു മുകളിലെ പാലത്തിൽനിന്നും ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു. കുഞ്ഞിനെ പ്രദേശത്തുണ്ടായിരുന്നവർ രക്ഷപ്പെടുത്തി.
 
തുടർന്നുള്ള അന്വേഷണത്തിൽ മുൻ കാമുകനുമൊത്തുള്ള സ്വകാര്യ ചിത്രങ്ങൾ സമൂഹ്യ മധ്യമങ്ങളിലൂടെ പ്രചരിച്ചതോടെയാണ് യുവതി ജീവനൊടുക്കിയത് എന്ന് പൊലീസിന് വ്യക്തമായി. മുൻ കാമുകനിൽ നിന്നും ഫോൺ വാങ്ങിയ അനുജ് പ്രജാപതി എന്ന യുവാവാണ് ചിത്രങ്ങൾ സാമൂഹ്യ മധ്യമങ്ങൾ വഴി പ്രചരിപ്പിച്ചത് എന്നും പൊലീസ് കണ്ടെത്തി. എന്നാൽ തന്റെ മുൻ കാമുകി ആത്മഹത്യ ചെയ്യാൻ കാരണക്കാരനായ അനുജ് പ്രജാപതിയെ മെയ് 23ന് ഷുഭം കൊലപ്പെടൂത്തിയിരുന്നു. 
 
ഷുഭവും സുഹൃത്തും ചേർന്ന് അനുജ് പ്രജാപതിയെ കൊലപ്പെടുത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. ഇതേ തുടർന്ന് പ്രതികളെ പിടികൂടാനുള്ള പൊലീസിന്റെ ശ്രമം എൻകൗണ്ടറായി മാറുകയായിരുന്നു. പ്രതികളെ പിടികൂടാൻ ശ്രമിക്കവെ അഞ്ച് പേർ പൊലീസിന് നേരെ നിറയൊഴിക്കുകയായിരുന്നു. ഷൂട്ടൗട്ടിനൊടുവിലാണ് മീററ്റിലെ കൺകേർഖേരയിൽ വച്ച് പ്രതികളെ സഹരൻപൂർ പൊലീസ് അറസ്റ്റ് ചെയ്തത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

Zumba Dance: മുഖ്യമന്ത്രി പറഞ്ഞു, വിദ്യാഭ്യാസ വകുപ്പ് കേട്ടു; സ്‌കൂളുകളില്‍ ഇനിമുതല്‍ സൂംബാ പരിശീലനം

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

സുരക്ഷാപ്രശ്നം: കശ്മീരിലെ 48 ടൂറിസം സ്പോട്ടുകൾ അടച്ചതായി റിപ്പോർട്ട്, നാളെ നിർണായക മന്ത്രിസഭാ യോഗം

ഇന്ത്യക്കെതിരെ കടുത്ത നീക്കങ്ങള്‍ക്ക് മുതിരരുത്: പാകിസ്ഥാന്‍ പ്രധാനമന്ത്രിയോട് സഹോദരനും മുന്‍ പ്രധാനമന്ത്രിയുമായ നവാസ് ഷെരീഫ്

അടുത്ത ലേഖനം
Show comments