Publish Date: Mon, 18 Feb 2019 (11:19 IST)
Updated Date: Mon, 18 Feb 2019 (11:23 IST)
മകളെ ശല്യം ചെയ്യുന്നുവെന്നാരോപിച്ച് യുവാവിനെ പെണ്‍കുട്ടിയുടെ പിതാവ് കുത്തിക്കൊന്നു. പുന്നപ്ര സ്വദേശി സച്ചിൻ(20) എന്ന കുര്യനാണ് കൊല്ലപ്പെട്ടത്. കൊല നടത്തിയ സോളമനെ (40) പൊലീസ് അറസ്‌റ്റ് ചെയ്‌തു.
ആലപ്പുഴ പുന്നപ്രയിൽ ഞായറാഴ്‌ച ഉച്ചയ്‌ക്കാണ് സംഭവം. മകളെ ശല്യം ചെയ്യുന്നുവെന്ന് ആരോപിച്ച് സച്ചിനെ മര്‍ദ്ദിച്ച സോളമന്‍ കൈയില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച് യുവാവിനെ കുത്തുകയായിരുന്നു.
മകളുടെ മുന്നില്‍ വെച്ചാണ് സോളമന്‍ സച്ചിനെ ആക്രമിച്ചത്. ഗുരുതരമായി പരുക്കേറ്റ യുവാവിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇന്ന് രാവിലെയോടെ മരണം സംഭവിച്ചു.
കേസ് രജിസ്‌റ്റര്‍ ചെയ്‌ത പൊലീസ് സോളമനെ കസ്‌റ്റഡിയിലെടുക്കുകയും തുടര്‍ന്ന് അറസ്‌റ്റ് രേഖപ്പെടുത്തുകയും ചെയ്‌തു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്താനാണ് പൊലീസ് തീരുമാനം.