Webdunia - Bharat's app for daily news and videos

Install App

വീണ്ടും വിവാഹം കഴിക്കണമെന്ന മുന്‍ ഭര്‍ത്താവിന്‍റെ ആവശ്യം തള്ളി; യുവതിയെ കുത്തിക്കൊന്നു

സംഭവത്തില്‍ യുവതിയുടെ മുന്‍ ഭര്‍ത്താവ് ഷരീഖ് ഖാനെ പോലീസ് അറസ്റ്റു ചെയ്തു.

തുമ്പി എബ്രഹാം
വെള്ളി, 4 ഒക്‌ടോബര്‍ 2019 (14:41 IST)
വീണ്ടും തന്നെ വിവാഹം കഴിക്കണമെന്ന മുന്‍ ഭര്‍ത്താവിന്‍റെ ആവശ്യം തള്ളിയതിനെ തുടർന്ന് യുവതി കുത്തേറ്റ് മരിച്ചു. ഭോപ്പാലിലെ മംഗള്‍വാരയിലാണ് സംഭവമുണ്ടായത്. ഓള്‍ഡ് സിറ്റിയിലെ ഒരു വ്യാപാര സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന ഉസ്‍മ ഖാന്‍(30) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ യുവതിയുടെ മുന്‍ ഭര്‍ത്താവ് ഷരീഖ് ഖാനെ പോലീസ് അറസ്റ്റു ചെയ്തു. 
 
അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന് കഴിഞ്ഞ ഫെബ്രുവരിയില്‍ ഇരുവരും വിവാഹ ബന്ധം വേര്‍പെടുത്തിയിരുന്നു. ഇതേ തുടര്‍ന്ന് മകള്‍ ഉസ്‍മയ്‍ക്കൊപ്പവും മകന്‍ ഷരീഖിനൊപ്പവുമാണ് കഴിഞ്ഞിരുന്നത്. കഴിഞ്ഞ ആഗസ്റ്റ് മാസം മുതല്‍ ഇറ്റവാരയിലെ ഒരു കടയില്‍ സെയില്‍സ് വുമണായി ഉസ്‍മ ജോലി ആരംഭിക്കുകയും ചെയ്തു. തന്നെ വീണ്ടും വിവാഹം ചെയ്യണമെന്നാവശ്യപ്പെട്ട് അടുത്തിടെ ഷരീഖ് ഖാന്‍ യുവതിയെ വീണ്ടും ശല്ല്യപ്പെടുത്തുകയായിരുന്നു. എന്നാല്‍ ഉസ‍്‍മ ഈ ആവശ്യം തള്ളി. ഇതേച്ചൊല്ലി ഇരുവരുമായി പല തവണ തര്‍ക്കങ്ങള്‍ ഉണ്ടാകുകയും ചെയ്‍തു.
 
ഇതില്‍ പ്രകോപിതനായ ഷരീഖ് ഖാന്‍ ഇന്നലെ ഉച്ചയ്ക്ക് 1 മണിയോടെ യുവതി ജോലി ചെയ്യുന്ന കടയ്ക്ക് മുന്നിലെത്തുകയായിരുന്നു. ഇയാള്‍ വിളിച്ചതനുസരിച്ച് യുവതി കടയുടെ പുറത്തെത്തിയതോടെ കയ്യില്‍ കരുതിയിരുന്ന കത്തിയെടുത്ത് നിരവധി തവണ കുത്തി. യുവതിയുടെ നെഞ്ചിലും വയറിലും മുഖത്തുമായി ആറ് കുത്തുകളാണേറ്റത്. രക്തത്തില്‍ കുളിച്ചു കിടന്ന ഉസ്‍മയെ സഹപ്രവര്‍ത്തകര്‍ ചേര്‍ന്ന് ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തിന് ശേഷം സ്ഥലത്തു നിന്ന് ഓടിരക്ഷപ്പെട്ട പ്രതിയെ സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ പോലീസ് കണ്ടെത്തുകയായിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുളിമുറിയിൽ ഒളിഞ്ഞുനോക്കുന്നത് ക്രൈമാണ്, നിസാരവത്കരിക്കരുത്, യൂട്യൂബ് അവതാരകരെ വിമർശിച്ച് ജുവൽ മേരി(വീഡിയോ)

പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ത്ഥിനികള്‍ക്ക് കാൻസർ പ്രതിരോധത്തിനായി എച്ച്പിവി വാക്‌സിന്‍, പുതിയ തീരുമാനവുമായി ആരോഗ്യവകുപ്പ്

വെള്ളാപ്പള്ളിയുടെ വെല്ലുവിളി ഏറ്റെടുത്ത് സതീശന്‍: യുഡിഎഫ് അധികാരത്തില്‍ എത്തിയില്ലെങ്കില്‍ രാഷ്ട്രീയ വനവാസം

TCS Lay Off: എ ഐ പണി തന്ന് തുടങ്ങിയോ?, 12,000 ജീവനക്കാരെ പിരിച്ച് വിടാനൊരുങ്ങി ടിസിഎസ്

കാനറാ ബാങ്കിന്റെ വായ്പകള്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി

എല്ലാം കാണുക

ഏറ്റവും പുതിയത്

നാല് ലക്ഷം രൂപ ശമ്പള കുടിശ്ശിക കിട്ടാനുള്ള ദേവസ്വം ബോര്‍ഡ് ജീവനക്കാരന്‍ ചികിത്സയ്ക്ക് പണമില്ലാതെ മരിച്ചു

സഹപാഠികള്‍ എതിര്‍ത്തതിനെ തുടര്‍ന്ന് സ്‌കൂളിലെ വാട്ടര്‍ ടാങ്കില്‍ കീടനാശിനി കലര്‍ത്തി അഞ്ചാം ക്ലാസുകാരന്‍

കൊച്ചി മെട്രോ ട്രാക്കിൽ നിന്ന് ചാടിയ മലപ്പുറം സ്വദേശി മരിച്ചു

തിരിച്ചും തിരുവ ചുമത്തി അമേരിക്കയെ നേരിടണമെന്ന് ശശി തരൂര്‍ എംപി

ലഹരിക്കടിമയായ മകൻ അമ്മയെ നിരന്തരമായി പീഡിപ്പിച്ചു, 30 കാരനായ യുവാവ് അറസ്റ്റിൽ

അടുത്ത ലേഖനം
Show comments