ഒൻപതുവയസുകാരിയെ 25കാരനായ മാതൃസഹോദരൻ ബലാത്സംഗം ചെയ്തു; അറസ്റ്റ്
കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം.
ഒൻപതു വയസ്സുകാരിയെ അമ്മാവൻ ബലാത്സംഗം ചെയ്തതായി പരാതി. കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം. പെൺകുട്ടി വീട്ടിൽ തനിച്ചായിരുന്ന സമയത്ത് 25കാരനായ മാതൃസഹോദരൻ വീട്ടിൽ എത്തുകയും പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം കടന്നുകളയുകയുമായിരുന്നു. ഹൈദരബാദിലെ മധുപുർ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.
ജോലിക്കു ശേഷം വീട്ടിൽ തിരിച്ചെത്തിയ മാതാപിതാക്കൾ പെൺകുട്ടിയുടെ വസ്ത്രത്തിൽ രക്തക്കറ കണ്ട് കാര്യം തിരക്കിയപ്പോഴാണ് സംഭവം പുറംലോകമറിയുന്നത്. ഇതോടെ മാതാപിതാക്കൾ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. ഒളിവിൽ പോയ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.