Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഭാര്യയുമായി വഴക്കിട്ട ദേഷ്യത്തില്‍ പിതാവ് മക്കളെ പുഴയിലെറിഞ്ഞു; ഒരു കുട്ടിയെ കാണാനില്ല

ഭാര്യയുമായി വഴക്കിട്ട ദേഷ്യത്തില്‍ പിതാവ് മക്കളെ പുഴയിലെറിഞ്ഞു; ഒരു കുട്ടിയെ കാണാനില്ല

മെര്‍ലിന്‍ സാമുവല്‍

തഞ്ചാവൂർ​ , വ്യാഴം, 19 സെപ്‌റ്റംബര്‍ 2019 (19:46 IST)
കുടുംബവഴക്കിനെത്തുടര്‍ന്ന് മക്കളെ യുവാവ് മക്കളെ പുഴയിലെറിഞ്ഞു. 16 വയസുകാരിയായ ഒരു പെണ്‍കുട്ടിയെ രക്ഷിച്ചപ്പോള്‍ ഏഴു വയസുകാരിയായ മറ്റൊരു കുട്ടിയെ കണ്ടെത്താനായിട്ടില്ല. തമിഴ്‌നാട്ടിലെ തഞ്ചാവൂരിലെ കുംഭകോണത്താണ് സംഭവം. ടി പാണ്ടിയാണ് (35) മക്കളെ പുഴയിലെറിഞ്ഞത്.

മദ്യപാനിയായ പാണ്ടി ഭാര്യയുമായി പതിവായി വഴക്കിട്ടിരുന്നു. ഇക്കാര്യം യുവതി സഹോദരനെ അറിയിച്ചു. സഹോദരൻ ഇതേച്ചൊല്ലി പാണ്ടിക്ക് താക്കീത് നൽകിയതോടെ പ്രകോപിതനായ പാണ്ടി അഞ്ചുമക്കളിൽ മുതിർന്നവരായ പതിനൊന്നും ഏഴും വയസ്സായ പെൺമക്കളെയുമായി വീട്ടിൽ നിന്നിറങ്ങുകയും പുഴയില്‍ എറിയുകയുമായിരുന്നു.

മക്കളെ പുഴയില്‍ എറിഞ്ഞ കാര്യം വീട്ടില്‍ മടങ്ങി എത്തിയ പാണ്ടി ഭാര്യയെ അറിയിച്ചു. ഭാര്യയും ബന്ധുക്കളും ഉടൻ പുഴക്കരയിലെത്തിയപ്പോൾ പതിനൊന്നുകാരിയെ സമീപവാസികള്‍ രക്ഷിച്ചിരുന്നു. ഇളയ കുട്ടിയെ കണ്ടെത്താന്‍ സാധിക്കാതെ വന്നതോടെ രോഷാകുലരായ നാട്ടുകാര്‍ പാണ്ടിയെ മര്‍ദ്ദിക്കുകയും ചെയ്‌തു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എനിക്ക് കസേരയില്ല, തലയണയില്ല; ഇപ്പോള്‍ നടുവേദനയാണ് - ആകെ അവശനായി പി ചിദംബരം