Webdunia - Bharat's app for daily news and videos

Install App

20 യുവതികളെ പീഡിപ്പിച്ച അമേരിക്കയിലെ കുപ്രസിദ്ധ ‘ഫെയർഫാക്സ് റേപിസ്റ്റ്‘ വർഷങ്ങൾക്കിപ്പുറം പിടിയിൽ, കുടുക്കിയത് ഭാര്യയോട് നടത്തിയ രഹസ്യ വെളിപ്പെടുത്തൽ !

Webdunia
ചൊവ്വ, 18 ഡിസം‌ബര്‍ 2018 (14:10 IST)
വാഷിങ്ടൺ: അമേരിക്കയിലെ വെർജീനിയയിൽനിന്നുമാണ് ഞെട്ടിക്കുന്ന വാർത്ത പുറത്തുവന്നിരിക്കുന്നത്. 20 യുവതികളെ പീഡിപ്പിച്ച കുപ്രസിദ്ധ ഫെയർഫാക്സ് റേപിസ്റ്റ് പതിറ്റാണ്ടുകൾക്കിപ്പുറം കുടുങ്ങി. സ്വന്തം ഭാര്യയോട് രഹസ്യാമായി നടത്തിയ വെളിപ്പെടുത്താലാണ് 1990കളിൽ നടന്ന ബലാത്സംഗ കേസുകൾക്ക് തുമ്പുണ്ടാക്കിയത്.
 
ജൂഡ് ലോവ്ചിക് എന്നയാളാണ് പിടിയിലായത്. ഭാര്യയുമായുള്ള വിവാഹ മോചന കേസ്  നടക്കുന്നതിനിടെ തന്നോട് വെളിപ്പെടുത്തിയ സത്യം ഭാര്യ കോടതിയിൽ തുറന്നു പറയുകയായിരുന്നു. ഭാര്യയുടെ മൊഴി തെളിവയി സ്വീകരിച്ച് കോടതി നേരിട്ട് കേസെടുക്കുകയും ജൂഡ് കുറ്റക്കാരനാണെന്ന് കണ്ടെത്തുകയുമായിരുന്നു.
 
ഒൻപത് വർഷങ്ങൾക്ക് മുൻപ് കുളിമുറിയിൽ സൂക്ഷിച്ചിരുന്ന ഒരു മുഖമൂടി ചൂണ്ടിക്കാട്ടിക്കൊണ്ട് ഈ മുഖമ്മൂടി ധരിച്ചുകൊണ്ട് താൻ 20 യുവതികളെ ബലാത്സംഗം ചെയ്തിട്ടുണ്ട് എന്നും വേർജീനിയയിലെ കുപ്രസിദ്ധ ഫെയർഫാക്സ് റേപ്പിസ്റ്റ് താനാണെന്നും വെളിപ്പെടൂത്തുകയിരുന്നു. വിവാഹ മോചനം അംഗീകരിച്ച കോടതി മകളെ ജൂഡിനൊപ്പം വിടാൻ തീരുമാനിച്ചിരുന്നു. ഇതോടെയാണ് ഇവർ ഈ സത്യം കോടതിയിൽ വെളിപ്പെടുത്തിയത്.
 
വിവാഹിതയാകുന്നതിന് മുൻപ് തന്നെയും ജൂഡ് റേപ്പ് ചെയ്ത് കീപ്പെടുത്തിയിട്ടുണ്ട് എന്ന് ഇവർ കോടതിയിൽ വെളിപ്പെടുത്തി.അന്ന് ഇരയാക്കപ്പെട്ട സ്ത്രീകൾക്ക് ഇപ്പോൾ അൻപതിനോടടുത്ത് പ്രായമുണ്ട്. അവർ കോടതിയിലെത്തി കാര്യങ്ങൾ വിശദീകരിച്ചു. കുറ്റം നടത്തിയപ്പോൾ ധരിച്ചിരുന്ന മുഖമ്മൂടിയും ശേഷം തെളിവുകൾ നശിപ്പിക്കാനായി വീടുവൃത്തിയാക്കി മാറ്റിവച്ചിരുന്ന വാക്വം ക്ലീനർ ബാഗ് ഉൾപ്പെടെ പൊലീസ് കണ്ടെടുക്കുകയും ചെയ്തു. ഇതോടെ ജൂഡ് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തുകയായിരുന്നു. കേസിൽ കോടതി ഉടൻ ശിക്ഷ വിധിക്കും. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

ജമ്മുകാശ്മീരില്‍ ഏറ്റുമുട്ടല്‍; അഞ്ചു ഭീകരരെ സുരക്ഷാസേന വധിച്ചു

ശബരിമല ഉള്‍പ്പെടെയുള്ള ക്ഷേത്രങ്ങളിലെ സ്വര്‍ണ്ണം ബാങ്കിലേക്ക്; പ്രതിവര്‍ഷം പലിശയായി ലഭിക്കുന്നത് 10കോടിയോളം രൂപ

ആന എഴുന്നെള്ളിപ്പിന് നിയന്ത്രണങ്ങള്‍: ഹൈക്കോടതി വിധിക്കെതിരായ ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും

മുംബൈയില്‍ നാവികസേനയുടെ സ്പീഡ് ബോട്ട് യാത്രാ ബോട്ടുമായി കൂട്ടിയിടിച്ച് അപകടം; 13 പേര്‍ മരിച്ചു

വയനാട് ദുരന്തബാധിതരോട് മുടങ്ങിയ തവണകളുടെ തുക ഉടന്‍ അടയ്ക്കാന്‍ ആവശ്യപ്പെട്ട് കെഎസ്എഫ്ഇയുടെ നോട്ടീസ്

അടുത്ത ലേഖനം
Show comments