Publish Date: Mon, 17 Dec 2018 (20:54 IST)
Updated Date: Mon, 17 Dec 2018 (20:56 IST)
ഒരു വർഷം കൂടി അവസാനിക്കുകയാണ്. 2018ൽ നിന്നും 2019ലേക്ക് കടക്കുമ്പോൾ പുതുവർഷം സന്തോകരവും ഭാഗ്യദായകവുമാക്കുന്നതിന് ഓരോരുത്തരും ചില കാര്യങ്ങൾ ചെയ്യേണ്ടതുണ്ട്. വർഷാരംഭം മുതൽ തന്നെ ഗുണങ്ങൾ ലഭിക്കാൻ ഇത് നമ്മേ സഹായിക്കും. എന്നാൽ എല്ലാവരും ഒരേ കർമ്മങ്ങളല്ല ചെയ്യേണ്ടത്. ഒരോരുത്തരുടെ നക്ഷത്രം അനുസരിച്ചും ചെയ്യേണ്ട കർമ്മങ്ങൾ മാറ്റം വരും.
പുതുവർഷം ഗുണഗരമാകാൻ രോഹിണി നക്ഷത്രക്കാർ ശിവ ഭഗവാന്റെ പ്രീതിയാണ് സ്വന്തമാക്കേണ്ടത്. ഇതിനായി പക്കപ്പിറന്നാൾ ദിവസങ്ങളിൽ ശിവക്ഷേത്രങ്ങളിൽ ദർശനം നടത്തുകയും. ശിവന് ജലധാര നടത്തുകയും ചെയ്യുന്നത് ഏറെ നല്ലതാണ്.
കൃഷ്ണന്റെ ഇഷ്ടം സ്വന്തമാക്കുന്നതും രോഹിണി നക്ഷത്രക്കാക്ക് പുതുവർഷം ഗുണകരമാക്കും. ഇതിനായി കൃഷ്ണ പ്രതിഷ്ഠയുള്ള ക്ഷേത്രങ്ങളിൽ ദർശനം നടത്താം. കൃഷ്ണന് തുളസിമാല, തൃക്കൈവെണ്ണ, കദളിപ്പഴം എന്നിവ സമർപ്പിച്ച് വഴിപാടുകൾ നത്തുന്നതും ഗുണം ചെയ്യും.