Webdunia - Bharat's app for daily news and videos

Install App

'ഇരട്ടകളെ കൊന്നാൽ പ്രശ്നങ്ങൾ തീരും' സുഹൃത്തിന്റെ കുഞ്ഞിനെ എറിഞ്ഞ് കൊലപ്പെടുത്തി അയൽവാസി

Webdunia
ചൊവ്വ, 10 സെപ്‌റ്റംബര്‍ 2019 (16:36 IST)
മുംബൈ: ദുർമന്ത്രവാദിയുടെ വാക്കുകേട്ട് മൂന്നു വയസുകാരിയെ താഴേക്കെടുത്തെറിഞ്ഞ് യുവാവ്. മുംബൈയിലെ കൊളാബയിൽ ശനിയാഴ്ചയാണ് സംഭവം ഉണ്ടായത്. ജീവിതത്തിലെ പ്രശ്നങ്ങൾ നീങ്ങാൻ ഇരട്ടക്കുട്ടികളെ കൊലപ്പെടുത്തിയാൽ മതി എന്നായിരുന്നു അനിൽ ചൗദരിക്ക് ലഭിച്ചിരുന്ന ഉപദേശം. ഇത് വിശ്വസിച്ച പ്രതി അയൽവാസിയായ സുഹൃത്തിന്റെ മൂന്നു വയസുകാരിയായ മകളെ അപ്പാർട്ട്മെന്ന്റിനു മുകളിൽനിന്നും താഴേക്ക് എടുത്തെറിയുകയായിരുന്നു.
 
ഷെണായ എന്ന കുട്ടിയാണ് യുവാവിന്റെ ക്രൂരത ഇരയായത്. 'നിന്റെ ജീവൻ രക്ഷിക്കണം എങ്കിൽ ഇരട്ടകളെ കൊല്ലണം' എന്ന് പ്രതി ദിവസവും ഡയറിയിൽ കുറിച്ചിരുന്നതായി പൊലീസ് പറയുന്നു. മോറോക്കോകാരിയാണ് ഇരട്ടകളെ കൊലപ്പെടുത്താൻ യുവവിനോട് പറഞ്ഞത് എന്നും ഡയറിയിൽനിന്നും വ്യക്തമാണ്. ഇരട്ടക്കുട്ടികളെ റുമിലേക്ക് കൂട്ടിക്കൊണ്ടുവന്ന ശേഷം ഷെണായയെ ഇയാൾ എടുത്ത് എറിയുകയായിരുന്നു. 
 
കാറിന്റെ ബോണറ്റിന് മുകളിലേക്കാണ് കുട്ടി ചെന്നുവീണത്. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സക്കിടെ മൂന്നുവയസുകാരി മരണപ്പെടുകയായിരുന്നു. ശനിയാഴ്ച തന്നെ പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. ഇയാളെ പൊലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്. പ്രതിക്ക് മാനസിക വൈകല്യമുള്ളതായി സംശയം ഉണ്ട് എന്നും പൊലീസ് പറഞ്ഞു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്

മാര്‍ക്കോ കാണാനുള്ള മനഃശക്തി ഇല്ല, ഫാമിലി ഓഡിയന്‍സ് ആ സിനിമയ്ക്ക് കയറില്ല: മെറിന്‍ ഫിലിപ്പ്

സൽമാൻ ഖാൻ-അറ്റ്ലീ ചിത്രം ഉപേക്ഷിക്കാനുള്ള കാരണം കമൽ ഹാസനും രജനികാന്തും?

അവാർഡ് കണ്ടിട്ടല്ല കണ്ണെഴുതി പൊട്ടും തൊട്ടും ചെയ്തത്, സിനിമ ജീവിതത്തിൽ കടപ്പെട്ടിരിക്കുന്നത് അദ്ദേഹത്തോട്: മഞ്ജു വാര്യർ

എല്ലാം കാണുക

ഏറ്റവും പുതിയത്

ആർഭാടജീവിതം കൊണ്ടാണ് കടം കയറിയതെന്ന് കുറ്റപ്പെടുത്തൽ, ഇതിൽ മനം നൊന്താണ് ലത്തീഫിനെ കൊലപ്പെടുത്തിയതെന്ന് അഫാൻ

കൊല്ലത്ത് പള്ളി വളപ്പില്‍ നിന്ന് സ്യൂട്ട്‌കേസില്‍ അസ്ഥികൂടം കണ്ടെത്തി

സംസ്ഥാനത്ത് ഡി-അഡിക്ഷന്‍ കേന്ദ്രങ്ങളില്‍ അഭയം തേടുന്നവരുടെ എണ്ണത്തില്‍ വന്‍വര്‍ധവ്

ഇലോണ്‍ മസ്‌കിന്റെ ആസ്തി ഇടിയുന്നു! 10 ലക്ഷം കോടിയിലേറെ നഷ്ടമുണ്ടായതായി റിപ്പോര്‍ട്ട്

ലൗ ജിഹാദ് പരാമര്‍ശം: പിസി ജോര്‍ജിനെതിരെ ഇന്ന് കേസെടുത്തേക്കും

അടുത്ത ലേഖനം
Show comments