അൻസാരി മരിച്ചത് ഹൃദയസ്തം‌ഭനം മൂലമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്; പ്രതികൾക്കെതിരെ കൊലക്കുറ്റമില്ല

ചൊവ്വ, 10 സെപ്‌റ്റംബര്‍ 2019 (14:51 IST)
ജാര്‍ഖണ്ഡില്‍ ആള്‍ക്കൂട്ടം മര്‍ദ്ദിച്ചു കൊലപ്പെടുത്തിയ തബ്രിസ് അന്‍സാരിയുടെത് കൊലപാതകമല്ലെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. റിപ്പോർട്ടില്‍ മരണകാരണം ഹൃദയസ്തംഭനമാണെന്ന് തെളിഞ്ഞതിനാൽ പ്രതികള്‍ക്കെതിരെ കൊലക്കുറ്റം ചുമത്താനാകില്ലെന്ന് പൊലീസ്. 
 
പൊലീസ് കുറ്റപത്രത്തിനെതിരെ നേരത്തെ വിമര്‍ശനമുയര്‍ന്ന സാഹചര്യത്തിലാണ് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നത്. മനപൂര്‍വമല്ലാത്ത നരഹത്യക്കാണ് പ്രതികൾക്കെതിരെ കേസെടുത്തിരിക്കുന്നത്. 
 
അന്‍സാരിയുടെ മൃതദേഹം രണ്ട് തവണ പോസ്റ്റ്മോര്‍ട്ടം നടത്തിയെന്നും രണ്ട് റിപ്പോര്‍ട്ടിലും ഒരേകാര്യമാണ് പറയുന്നതെന്നും സീനിയര്‍ പൊലീസ് ഓഫിസര്‍ പറയുന്നു. ജൂണ്‍ 18നാണ് 24കാനായ തബ്രിസ് അന്‍സാരി ആള്‍ക്കൂട്ട മര്‍ദ്ദനമേറ്റ് കൊല്ലപ്പെടുന്നത്. ബൈക്ക് മോഷ്ടിച്ചെന്നാരോപിച്ച് പിടികൂടിയ സംഘം നിര്‍ബന്ധിച്ച് ജയ് ശ്രീറാം വിളിപ്പിക്കുകയും ക്രൂരമായി മര്‍ദ്ദിക്കുകയുമായിരുന്നു.  

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം 'പ്രിയ വിക്രം, പിഴ ചുമത്തില്ല സിഗ്നൽ തരൂ', വിക്രം ലാൻഡറിന് സന്ദേശമയച്ച് പൊലീസ് !