Publish Date: Sun, 20 Aug 2023 (10:37 IST)
Updated Date: Sun, 20 Aug 2023 (10:39 IST)
കോഴിക്കോട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്ല് യുവസംവിധായകനെ പോലീസ് അറസ്റ്റ് ചെയ്തു. കുരുവങ്ങാട് കേളമ്പത്ത് ജാസിക് അലിയെയാണ് കൊയിലാണ്ടി പോലീസ് അറസ്റ്റ് ചെയ്തത്. സിനിമയില്‍ അവസരം നല്‍കാമെന്ന പേരില്‍ ഇയാള്‍ പെണ്‍കുട്ടിയെ പലയിടങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചതായാണ് പരാതി. ഒളിവില്‍ താമസിച്ചിരുന്ന ഇയാള്‍ പോലീസിനെ കണ്ട് ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചു.
എന്നാല്‍ പോലീസ് സാഹസികമായി തന്നെ ഇയാളെ പിടികൂടുകയായിരുന്നു. ഈ വര്‍ഷം പുറത്തിറങ്ങിയ ബൈനറി എന്ന സിനിമയുടെ സംവിധായകനാണ് ജാസിക് അലി. നേരത്തെ 17കാരിയെ തട്ടികൊണ്ടുപോയെന്ന പരാതിയില്‍ ഇയാള്‍ അറസ്റ്റിലായിരുന്നു.