Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഓൺലൈൻ ക്ലാസിന്റെ മറവിൽ 14 കാരിയെ നിരന്തരം പീഡിപ്പിച്ച് 16 കാരൻ: സംഭവം പുറത്തറിഞ്ഞത് പെൺകുട്ടി ഗർഭിണിയായതോടെ

വാർത്തകൾ
, ചൊവ്വ, 5 ജനുവരി 2021 (08:55 IST)
ഇടുക്കി: ഓൺലൈൻ ക്ലാസിന്റെ മറവിൽ 14 കാരിയെ നിരന്തരം പീഡനത്തി്ന് ഇരയാക്കി ബന്ധുവയ 16 കാരൻ. പെൺകുട്ടി ഗർഭിണിയായതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ഇടുക്കി കമ്പംമേട് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. 16കാരനെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പോക്സോ വകുപ്പ് ചുമത്തിയാണ് 16കാരനെതിരെ കേസെടുത്തിരിയ്ക്കുന്നത്. പ്രതിയെ ജുവനൈൽ കോടതിയിൽ ഹാജരാക്കും. 
 
14 കാരിയ്ക്ക് അശ്ലീല സന്ദേശങ്ങൾ അയച്ച് പെൺകുട്ടിയെ മാസങ്ങളായി 16 കാരൻ ലൈംഗികമായി പീഡിപ്പിച്ചുവരികയായിരുന്നു. മാതാപിതാക്കൾ തോട്ടം പണിയ്ക്ക് പോകുന്ന സമയത്താന് ഓൺലൈൻ ക്ലാസിന്റെ മറവിൽ 16 കാരൻ പെൺകുട്ടിയെ നിരന്തരം പീഡനത്തിന് ഇരയാക്കിയത്. വയറുവേദനയെ തുടർന്ന് പെൺക്കുട്ടിയെ ആശുപത്രിയിൽ എത്തിച്ചതോടെയാണ് ഗർഭിണിയാണെന്ന് വ്യക്തമായത്. തുടർന്ന് മാതാപിതാക്കളുടെ പരാതിയിൽ കമ്പംമേട് പൊലീസ് കേസെടുക്കുകയായിരുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഫേസ്ബുക്ക് പേജുകള്‍ ഹാക്ക് ചെയ്യപ്പെട്ടുവെന്ന് ഫിറോസ് കുന്നംപറമ്പില്‍; സ്ത്രീകളോട് മോശം പരാമര്‍ശവും തെറിവിളികളും