Select Your Language

Notifications

webdunia
webdunia
webdunia
webdunia

രണ്ടാമതും പെൺകുഞ്ഞ്; അമ്മ കലി തീർത്തത് നാലുവയസുകാരിയെ തറയിലും ചുമരിലും ഇടിച്ച് കൊലപ്പെടുത്തി

രണ്ടാമതും പെൺകുഞ്ഞ്; അമ്മ കലി തീർത്തത് നാലുവയസുകാരിയെ തറയിലും ചുമരിലും ഇടിച്ച് കൊലപ്പെടുത്തി
, ഞായര്‍, 18 ഒക്‌ടോബര്‍ 2020 (14:42 IST)
പറ്റ്‌ന: രണ്ടാമതും പെണ്‍കുഞ്ഞ് ജനിച്ചതിനെ തുടർന്ന് മൂത്തമകളെ ക്രൂരമായി കൊലപ്പെടുത്തി 30 കാരി. ബീഹാറിലെ കുടിയേറ്റ തൊഴിലാളിയായ 30കാരിയാണ് 4 വയസുകാരിയായ മകളെ കുളിമുറിയിയിലെ ചുവരിലും തറയിലും അടിച്ച് കല്ലപ്പെടുത്തിയത്. സംഭവത്തിൽ അമ്മയായ പ്രിയങ്കയെ പൊലീസ് അറസ്റ്റ് ചെയ്തു.
 
ടിങ്കു യാദവിന്റെ ഭാര്യ പ്രിയങ്ക രണ്ടുമാസം മുൻപാണ് രണ്ടാമത്തെ കുഞ്ഞിന് ജന്മം നല്‍കിയത്. രണ്ടാമതും പെൺകുഞ്ഞ് ജനിച്ചതോടെ ആൺകുഞ്ഞിനായി കാത്തിരുന്ന ഇവർ ഏറെ അവസ്വസ്ഥയായിരുന്നു. കുഞ്ഞിനെ കുളിപ്പിക്കാനായി കൈയിലെടുത്ത ശേഷം ഭാര്യ കുളിമുറിയിലെ തറയിലും ചുവരിലും അടിക്കുകയായിരുന്നെന്ന് ഭര്‍ത്താവ് സമ്മതിച്ചതായി പൊലീസ് പറയുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കൊറോണ വൈറസ് 9 മണിക്കൂറോളം ചർമത്തിൽ സജീവമായി നിലനിൽക്കും; സാനിറ്റൈസർ ഉപയോഗം മികച്ച പ്രതിരോധമാർഗം