മകൻ രാജ്യം വിട്ടു പോകേണ്ടി വരുമോ എന്ന ഭയം; പശ്ചിമ ബംഗാളിൽ അമ്മ തൂങ്ങി മരിച്ച നിലയിൽ
പശ്ചിമ ബംഗാളിലെ പർബ ബർദമൻ ജില്ലയിലാണ് സംഭവം.
Publish Date: Mon, 16 Dec 2019 (10:49 IST)
Updated Date: Mon, 16 Dec 2019 (10:57 IST)
പശ്ചിമ ബംഗാളിൽ 36കാരി തൂങ്ങിമരിച്ച നിലയിൽ. ദേശീയ പൗരത്വ രജിസ്റ്റർ രാജ്യമൊട്ടാകെ നടപ്പാക്കാനുള്ള കേന്ദ്രസർക്കാർ നീക്കത്തിൽ ഭയന്ന് രണ്ട് കുട്ടികളുടെ അമ്മയായ 36കാരി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് ബന്ധുക്കൾ ആരോപിച്ചു.
പശ്ചിമ ബംഗാളിലെ പർബ ബർദമൻ ജില്ലയിലാണ് സംഭവം. കഴുത്തിൽ മഫനു ചുറ്റിയാണ് യുവതിയായ ഷിപ്ര സിക്തർ തൂങ്ങിമരിച്ചതെന്ന് പൊലീസ് പറയുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
വാൻ ഡ്രൈവറാണ് ഷിപ്രയുടെ ഭർത്താവ്. ഒരു പെൺകുട്ടി ഉൾപ്പെടെ രണ്ടു മക്കളാണ് ഷിപ്രയ്‌ക്കുള്ളത്. തൊഴിലുറപ്പ് പദ്ധതിയിൽ നിന്ന് ലഭിക്കുന്ന വരുമാനമുപയോഗിച്ചാണ് യുവതി കുടുംബം പുലർത്തിയതെന്ന് ബന്ധുക്കൾ പറയുന്നു.