Webdunia - Bharat's app for daily news and videos

Install App

നവജാതശിശുവിനെ കഴുത്തറുത്ത് കൊന്ന കേസിൽ മാതാവിനെ അറസ്റ്റ് ചെയ്തു

Webdunia
വ്യാഴം, 6 സെപ്‌റ്റംബര്‍ 2018 (09:44 IST)
മലപ്പുറം കൂട്ടിലങ്ങാടിയിൽ പിഞ്ചുകുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവത്തിൽ മാതാവ് നബീലയുടെ അറസ്റ്റ് രേഖപ്പെടുത്തി. കൊലപാതകത്തിൽ ഇവരുടെ പങ്ക് വ്യക്തമായതോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രസവാനന്തരം ആശുപത്രിയിൽ ചികിത്സയിലായിരുന്ന നബീലയെ ഇന്നലെ വൈകിട്ടോടെ ഡിസ്ചാർജ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ് ചെയ്തത്.
 
കഴിഞ്ഞ ദിവസമാണ് അമ്മയും സഹോദരനും ചേർന്ന് നവജാത ശിശുവിനെ കഴുത്തറുത്ത് കൊന്നത്. പാറടിയിൽ നബീലയുടെ കുഞ്ഞിനെയാണ് പിറന്നുവീണയുടനെ കൊലപ്പെടുത്തിയത്. കൃത്യം നിര്‍വഹിച്ചത് ശിഹാബാണ്. എല്ലാത്തിനും നബീലയുടെ അനുവാദം ഉണ്ടായിരുന്നു. കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊല്ലാനാണ് ആദ്യം ശ്രമിച്ചത്. എന്നാൽ കുഞ്ഞ് കരഞ്ഞതിനാൽ ഇത് നടന്നില്ല. തുടർന്നാണ് കഴുത്തറുത്ത് കൊലപ്പെടുത്താൻ തീരുമാനിച്ചതെന്ന് ഇവർ കുറ്റസമ്മതം നടത്തി.
 
അമ്മയും സഹോദരനും ചേർന്ന് കുഞ്ഞിന്റെ കഴുത്തറുത്തായിരുന്നു കൊലപാതകം നടത്തിയത്. പ്രസവിച്ച ഉടൻ തന്നെ ശിഹാബ് കുഞ്ഞിനെ കൊലപ്പെടുത്തുകയായിരുന്നു. കുഞ്ഞിന്റെ തലയും ഉടലും വേർപെട്ട നിലയിലായിരുന്നു.
 
ഭര്‍ത്താവുമായി ഏറെ നാളായി അകന്നു കഴിയുകയാണ് നബീല. യുവതി പ്രസവിച്ചത് പുറംലോകം അറിഞ്ഞാല്‍ കുടുംബത്തിന് മാനക്കേടാകും. ഇതോടെയാണ് കുഞ്ഞിനെ കൊലപ്പെടുത്താൻ തീരുമാനിച്ചത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

ഉത്തര്‍പ്രദേശിലെ ഏറ്റുമുട്ടലില്‍ മൂന്ന് ഖാലിസ്ഥാന്‍ ഭീകരര്‍ കൊല്ലപ്പെട്ടു

വിഡി സതീശന്‍ അഹങ്കാരത്തിന്റെ ആള്‍ രൂപമാണെന്ന് വെള്ളാപ്പള്ളി നടേശന്‍

ആണവനിലയം വേണം; കേരളത്തിന് പുറത്ത് സ്ഥാപിച്ചാല്‍ മതിയെന്ന് കേന്ദ്രത്തെ അറിയിച്ച് സംസ്ഥാനം

ബിജെപിയുടെ ക്രൈസ്തവ സ്‌നേഹം അഭിനയമാണെന്ന് സന്ദീപ് വാര്യര്‍

ഇനി പഴയ പരിപാടി നടക്കില്ല; ലൈഫ് പദ്ധതിയിലൂടെ ലഭിച്ച വീടുകള്‍ വില്‍ക്കുന്നതിനും കൈമാറ്റം ചെയ്യുന്നതിനുമുള്ള കാലാവധി ഉയര്‍ത്തി

അടുത്ത ലേഖനം
Show comments