Select Your Language

Notifications

webdunia
webdunia
webdunia
webdunia

സഞ്ജീവ് ഭട്ടിനെ മയക്കുമരുന്നു കേസിൽ പൊലീസ് കസ്റ്റഡിയിലെടുത്തു

സഞ്ജീവ് ഭട്ടിനെ മയക്കുമരുന്നു കേസിൽ പൊലീസ് കസ്റ്റഡിയിലെടുത്തു

സഞ്ജീവ് ഭട്ടിനെ മയക്കുമരുന്നു കേസിൽ പൊലീസ് കസ്റ്റഡിയിലെടുത്തു
, ബുധന്‍, 5 സെപ്‌റ്റംബര്‍ 2018 (15:41 IST)
പത്ത് വർഷം പഴക്കമുള്ള കേസിൽ ഐപിഎസ് ഓഫീസര്‍ സഞ്ജീവ് ഭട്ടിനെ ഗുജറാത്ത് സിഐഡി കസ്റ്റഡിയിലെടുത്തു. സഞ്ജീവ് ഭട്ടിനൊപ്പം രണ്ട് പൊലീസ് ഉദ്യോഗസ്ഥരെ ഉൾപ്പെടെ ആറുപേരെ കൂടി കസ്‌റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്തു വരുകയാണ്.
 
1998 ല്‍ സഞ്ജീവ് ഭട്ട് ബനസ്‌കന്ത മേഖലയില്‍ ഡിസിപിയായിരിക്കെ വ്യാജ മയക്കുമരുന്ന് കേസില്‍ അഭിഭാഷകനെ കുടുക്കാന്‍ ശ്രമിച്ചെന്ന പരാതിയിലാണ് നടപടി. പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്കെതിരെ നിരന്തരം വിമർശനമുയർത്തുന്ന വ്യക്തിയാണ് സഞ്ജീവ് ഭട്ട്.
 
2002 കലാപവുമായി ബന്ധപ്പെട്ട് അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദിക്കെതിരെ സംസാരിച്ചതിന് ഭട്ടിനെ 2015ല്‍ ഇന്ത്യന്‍ പൊലീസ് സര്‍വീസില്‍ നിന്ന് പിരിച്ചുവിടുകയായിരുന്നു. പിന്നീട്, 2002ലെ ഗുജറാത്ത് കലാപത്തില്‍ നരേന്ദ്ര മോദിക്ക് പങ്കുണ്ടെന്ന് ഭട്ട് സുപ്രീംകോടതിയില്‍ സത്യവാങ് മൂലം നല്‍കിയിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ മോദിക്കും കേന്ദ്ര സര്‍ക്കാരിനും എതിരെ സഞ്ജീവ് ഭട്ട് നിരന്തരം വിമര്‍ശനങ്ങൾ ഉന്നയിക്കാറുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പീഡനത്തെക്കുറിച്ച് പാർട്ടിയല്ല, പൊലീസാണ് അന്വേഷിക്കേണ്ടതെന്ന് രമേഷ് ചെന്നിത്തല