Webdunia - Bharat's app for daily news and videos

Install App

ഭർത്താവുമായി വഴക്ക്; ദേഷ്യത്തിൽ ഭാര്യ കുഞ്ഞുങ്ങളെ ഗ്ലാസ് കുപ്പി കൊണ്ടടിച്ചു കൊന്നു

കൊല നടത്തിയ ശേഷം സ​രോജ പൊലീസിൽ കീഴടങ്ങി.

Webdunia
തിങ്കള്‍, 27 മെയ് 2019 (12:28 IST)
ഭർത്താവുമായുണ്ടായ കലഹത്തിൽ കുപിതയായ ഭാര്യ കുഞ്ഞുങ്ങളുടെ വായിൽ തുണി തിരുകികയറ്റിയ ശേഷം ​ഗ്ലാസ് കുപ്പി കൊണ്ടടിച്ചു കൊന്നു. തെലങ്കാനയിലെ സിദ്ധിപേട്ടിലാണ് ദാരുണമായ സംഭവം നടന്നത്. ചിന്തല സരോജ(27)എന്ന യുവതിയാണ് ഭർത്താവിനോടുള്ള കോപത്തിൽ കുട്ടികളെ ദാരുണമായി കൊലപ്പെടുത്തിയത്.അയാൻ (5), ഹർഷ് വർദ്ധൻ (രണ്ടര) എന്നിവരാണ് കൊല്ലപ്പെട്ടത്.
 
സംഭവം നടക്കുമ്പോൾ ഭർത്താവായ ചിത്യാല ഭാസ്കർ സ്ഥലത്തില്ലായിരുന്നു. കൊല നടത്തിയ ശേഷം സ​രോജ പൊലീസിൽ കീഴടങ്ങി. കുഞ്ഞുങ്ങളെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്യാനാണ് താൻ ആദ്യം തീരുമാനിച്ചിരുന്നതെന്നും എന്നാൽ, ധൈര്യം ഇല്ലാത്തതിനാലാണ് പൊലീസിൽ കീഴടങ്ങിയതെന്നും സരോജ പൊലീസിൽ മൊഴി നൽകി.
 
ആറു വർഷം മുൻപാണ് രണ്ട് ജാതിക്കാരായ സരോജയും ഭാസ്കറും വിവാഹിതരായത്. ഭാസ്കറിന്റെ രണ്ടാം വിവാഹമായിരുന്നു ഇത്. ഇരുവരും തമ്മിൽ  നിരന്തരം വഴക്കുണ്ടാകുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനം കടക്കെണിയിലെന്നത് വെറും ആക്ഷേപം മാത്രം: ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍

70 വയസുകാരന്റെ നായിക 40 വയസുകാരിയോ?, ThugLife വിവാദങ്ങളോട് പ്രതികരിച്ച് തൃഷ

ഇസ്രായേൽ കുട്ടികളെ കൊന്നൊടുക്കുന്നു,ഗാസയിൽ കൊല്ലപ്പെട്ട കുട്ടികളുടെ പേരെഴുതിയ ടീഷർട്ടുമായി കാൻ ഫിലിം ഫെസ്റ്റിവലിലെത്തി ജൂലിയൻ അസാഞ്ജ്

ദേശീയപാത തകര്‍ന്ന സംഭവം: കരാറുകാരായ കെഎന്‍ആര്‍ കണ്‍സ്‌ട്രേഷന്‍സിനെ ഡീബാര്‍ ചെയ്ത് കേന്ദ്ര ട്രാന്‍സ്‌പോര്‍ട്ട് മന്ത്രാലയം

ഗോള്‍ഡന്‍ ഡോം: ബഹിരാകാശത്ത് നിന്ന് വിക്ഷേപിക്കുന്ന മിസൈലുകളെ പ്രതിരോധിക്കാനുള്ള പദ്ധതി പ്രഖ്യാപിച്ച് ട്രംപ്

എല്ലാം കാണുക

ഏറ്റവും പുതിയത്

നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്; തീയതി പുറത്തുവിട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍

അതിതീവ്ര മഴ: മലപ്പുറം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

കണ്ടെയ്‌നറുകൾ കരയ്ക്കടിഞ്ഞാൽ തൊടരുത്, അകത്ത് എന്താണുള്ളതെന്ന് പറയാൻ കഴിയില്ലെന്ന് മന്ത്രി

വേടനെതിരെ പരാതി നല്‍കിയത് എന്ത് അടിസ്ഥാനത്തില്‍; ബി.ജെ.പി കൗണ്‍സിലറിന് സംസ്ഥാന നേതൃത്വത്തിന്റെ താക്കീത്

കപ്പല്‍ ചുഴിയില്‍പ്പെട്ടു? കണ്ടെയ്‌നറുകള്‍ വീണ്ടെടുക്കാന്‍ തീവ്രശ്രമം, ജീവനക്കാർ സുരക്ഷിതർ

അടുത്ത ലേഖനം
Show comments