സ്വന്തം ഭാര്യയെ ഭീഷണിപ്പെടുത്തി നിരവധി പേർക്ക് പങ്കുവച്ച മർച്ചൻഡ് നേവി ഉദ്യോഗസ്ഥനെ പൊലീസ് പിടികൂടി. മുംബൈയിലെ കസ്തൂർബ മാർഗിലാണ് ആരെയും ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. 38കാരൻ തന്റെ സുഹൃത്തുക്കൾ ഉൾപ്പടെ നിരവധി പേരുമായി കിടക്ക പങ്കിടാൻ നിർബന്ധിക്കുകയായിരുന്നു. കുഞ്ഞിനെ കൊലപ്പെടുത്തും എന്ന ഭീഷണിയെ തുടർന്ന് ഭർത്താവിന്റെ ക്രൂരതക്ക് ഏറെ കാലം യുവതി വഴങ്ങിക്കൊടുക്കേണ്ടി വന്നു.
2009ലാണ് ഇരുവരും പ്രണയിച്ച് വിവാഹിതരാകുന്നത്. ഇരുവർക്കും 5 വയസുള്ള ഒരു കുഞ്ഞുമുണ്ട്. 2016ലാണ് സംഭവങ്ങളുടെ തുടക്കം. ഒരു രാത്രിയിൽ ഒരു സുഹൃത്തുമായി ഭർത്താവ് വീട്ടിലെത്തി. രാത്രി മൂവരും ചേർന്ന് ഒരുമിച്ച് ഭക്ഷണം കഴിക്കുകയും മദ്യപിക്കുകയും ഹെയ്തു, മദ്യപിച്ച് ബോധരഹിതയായ ഭാര്യയെ സുഹൃത്തിന് പങ്കുവച്ച് ഇയാൾ ദൃശ്യങ്ങൾ പകർത്തി.
പിറ്റേ ദിവസം രാവിലെ എഴുന്നേറ്റപ്പോൾ ഈ ദൃശ്യം ഇയാൾ ഭാര്യക്ക് കാണിച്ചു കൊടുത്തു. ഞെട്ടിപ്പോയ യുവതി ബഹളമുണ്ടാക്കിയപ്പോൾ തന്റെ ഭാര്യ മറ്റുള്ളവരുമായി ലൈംഗിക ബന്ധത്തിലേർപ്പെടുന്നത് കാണുന്നത് തനിക്ക് ഹരമാണ് എന്നായിരുന്നു മറുപടി. എതിർത്താൽ ഈ ദൃശ്യം സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കും എന്നും കുഞ്ഞിനെ കൊലപ്പെടുത്തും എന്നും ഇയാൾ ഭീഷണിപ്പെടുത്തി.
ഭയത്തെ തുടർന്ന് പിന്നീട് നിരവധി പേർക്ക് യുവതിക്ക് വഴങ്ങിക്കൊടുക്കേണ്ടതായി വന്നു. എന്നാൽ സഹികെട്ടതോടെ യുവതി തന്റെ മാതാവിനോട് കാര്യങ്ങൾ തുറന്നു പറയുകയായിരുന്നു. ഇതോടെ മാതാവിന്റെ നിർദേശത്തെ തുടർന്ന് ദൃശ്യങ്ങൾ സഹിതം യുവതി പൊലീസിൽ പരാതി നൽകി. ഇതോടെ വിദേശത്തായിരുന്ന പ്രതി മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയപ്പോൾ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
പ്രതിയെ കോടതി മെയ് 29 വരെ ചോദ്യം ചെയ്യുന്നതിനും തെളിവെടുക്കുന്നതിനുമായി പൊലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്. ഇയാൾക്കെതിരെ ഐ പി സി 376 D, 377, 120, ഐ ടി അക്ട് സെക്ഷൻ 66 I എന്നിവ ചുമത്തിയിട്ടുണ്ട്. യുവതിക്ക് നിരവധി പേരുമായി അവിവിഹിത ബന്ധമുണ്ടെന്നും തന്റെ കക്ഷിക്കെതിരെ കള്ള കേസ് നൽകിയിരിക്കുകയാണെന്നുമാണ് പ്രതിയുടെ അഭിഭാഷകൻ കോടതിയിൽ വാദിച്ചത്.