Webdunia - Bharat's app for daily news and videos

Install App

അമ്മയുടെ സുഹൃത്ത് പീഡിപ്പിച്ച് ഗർഭിണിയാക്കി; പരാതിയുമായി മകൾ

എട്ട് മാസം ഗര്‍ഭിണിയായ പെണ്‍കുട്ടി മുത്തശ്ശിക്കൊപ്പമാണ് പോലീസ് സ്‌റ്റേഷനിലെത്തി പരാതി നല്‍കിയത്.

റെയ്‌നാ തോമസ്
തിങ്കള്‍, 10 ഫെബ്രുവരി 2020 (13:59 IST)
അമ്മയും അമ്മയുടെ സുഹൃത്തും ചേര്‍ന്ന് പീഡിപ്പിച്ചെന്ന് മകളുടെ പരാതി. ബെംഗളൂരു സൗത്തിലെ പതിനാലുകാരിയാണ് അമ്മയ്ക്കും സുഹൃത്തിനുമെതിരെ പരാതി നല്‍കിയത്. ഇരുവരും ചേര്‍ന്ന് പീഡിപ്പിച്ച് തന്നെ ഗര്‍ഭിണിയാക്കിയെന്നാണ് കുട്ടിയുടെ പരാതി.

എട്ട് മാസം ഗര്‍ഭിണിയായ പെണ്‍കുട്ടി മുത്തശ്ശിക്കൊപ്പമാണ് പോലീസ് സ്‌റ്റേഷനിലെത്തി പരാതി നല്‍കിയത്. സംഭവത്തില്‍ ബെംഗളൂരുവിൽ ഓട്ടോ ഡ്രൈവറായ വിനയ് എന്നയാള്‍ക്കെതിരെയും കുട്ടിയുടെ അമ്മയ്‌ക്കെതിരെയും പോലീസ് കേസെടുത്തു.
 
ഭര്‍ത്താവില്‍ നിന്ന് വേര്‍പിരിഞ്ഞാണ് ഇവര്‍ താമസിക്കുന്നത്. തുടര്‍ന്ന് പെണ്‍കുട്ടിയുടെ അമ്മ ഓട്ടോ ഡ്രൈവറുമായ സൗഹൃദത്തിലായി. തുടര്‍ന്ന്  എല്ലാ ദിവസവും രാത്രിയില്‍ ഇയാള്‍ വീട്ടില്‍ വരുമായിരുന്നു. ഇരുവരും ഒന്നിച്ചിരുന്ന് മദ്യപിച്ച ശേഷം ഇയാള്‍ക്കൊപ്പം കിടന്നുറങ്ങാന്‍ അമ്മ നിര്‍ബന്ധിച്ചിരുന്നുവെന്നുവെന്നാണ് പെണ്‍കുട്ടിയുടെ മൊഴി. ഇതിനിടെയാണ് പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടത്.
 
മാസങ്ങള്‍ക്ക് മുമ്പ് ശാരീരകമായ പ്രശ്‌നങ്ങള്‍ തോന്നിയെങ്കിലും ആശുപത്രിയില്‍ കാണിക്കാന്‍ അമ്മ സമ്മതിച്ചില്ല എന്നും കുട്ടി പറഞ്ഞു. ഇതിന് പിന്നാലെയാണ് ഗര്‍ഭിണിയാണെന്ന് മനസ്സിലാകുന്നത്. ഈ സംഭവത്തിന് ശേഷം ഓട്ടോ ഡ്രൈവറെ പിന്നീട് കണ്ടിട്ടില്ലെന്നും കുട്ടി പോലീസിനോട് പറഞ്ഞു.  കേസിലെ പ്രതിയായ വിനയ് മോഷണക്കേസിലെ പ്രതിയാണെന്ന് പോലീസ് അറിയിച്ചു. മാസങ്ങള്‍ക്ക് മുമ്പ് ഒരു പിടിച്ചുപറി കേസില്‍ ഇയാളെ പോലീസ് പിടികൂടിയിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

അറസ്റ്റ് ചെയ്യാനെത്തിയ എസ്.ഐയെ കടിച്ച് പോക്‌സോ കേസ് പ്രതി

എംപോക്‌സ് രോഗികളുമായി സമ്പര്‍ക്കത്തില്‍ വന്നവരില്‍ രോഗലക്ഷണമുണ്ടെങ്കില്‍ ആരോഗ്യവകുപ്പിനെ അറിയിക്കുക

പ്രായപൂർത്തി ആകാത്ത പെൺകുട്ടിക്ക് പീഡനം: ഒന്നും രണ്ടും പ്രതികൾക്ക് തടവ് ശിക്ഷ

നിങ്ങള്‍ ഗൂഗിള്‍ മാപ്പ് ഉപയോഗിക്കാറുണ്ടോ? ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടോ?

ബംഗാള്‍ ഉള്‍ക്കടലിന്റെ മുകളിലായി സ്ഥിതിചെയ്തിരുന്ന ന്യൂനമര്‍ദ്ദം കൂടുതല്‍ ശക്തമായി

അടുത്ത ലേഖനം
Show comments