Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആവിഹിത ബന്ധമെന്ന് സംശയം, ബിജെപി നേതാവിനെ ഭർത്താവ് വെടിവച്ച് കൊലപ്പെടുത്തി

ആവിഹിത ബന്ധമെന്ന് സംശയം, ബിജെപി നേതാവിനെ ഭർത്താവ് വെടിവച്ച് കൊലപ്പെടുത്തി
, തിങ്കള്‍, 10 ഫെബ്രുവരി 2020 (13:03 IST)
ചണ്ഡിഗഡ്: വനിതാ ബിജെപി നേതാവിനെ വെടിവച്ച് കൊലപ്പെടുത്തി ഭർത്താവ്. ഹരിയാനയിലെ ഗുരുഗ്രാമിലാണ് സംഭവം ഉണ്ടായത്. യുവതിയ്ക്ക് അവിഹിതബന്ധമുണ്ടെന്ന് സംശയിച്ചായിരുന്നു കൊലപാതം. ബിജെപിയുടെ കർഷക സംഘടനയായ കിസാൻ മോർച്ചയുടെ സംസ്ഥാന സെക്രട്ടറിയാണ് കൊല്ലപ്പെട്ട യുവതി.
 
യുവതി സഹോദരിയുമായി ഫോണിൽ സംസാരിയ്ക്കുന്നതിനിടെ ലൈസൻസ് ഉള്ള തോക്ക് ഉപയോഗിച്ച് മുൻ സൈനികനായ ഭർത്താവ് നിറയൊഴിയ്ക്കുകയായിരുന്നു എന്ന് പൊലീസ് വ്യക്തമാക്കി. ഇയാൾ സ്വകാര്യ കാമ്പനിയിൽ സുരക്ഷ ഉദ്യോഗസ്ഥനായി ജോലി ചെയ്ത് വരികയായിരുന്നു.
 
മ;റ്റൊരാളുമായി ബന്ധം പുലർത്തിയതിനാൽ ഭാര്യയെ വെടിവച്ച് കൊലപ്പെടുത്തി എന്ന് ഭർത്താവ് തന്നെയാണ് പൊലിൽ വിളിച്ച് അറിയിച്ചത്. എന്നാൽ പ്രതി പിന്നീട് രക്ഷപ്പെടുകയായിരുന്നു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അവിവിഹിത ബന്ധമുണ്ടായിരുന്നു എന്ന ഭർത്താവിന്റെ ആരോപണം യുവതിയുടെ കുടുംബം നിഷേധിച്ചു.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കൊറോണ വാർത്തകൾ പുറത്തുവിട്ട മാധ്യമപ്രവർത്തകനെ കാണ്മാനില്ല; പിന്നിൽ ചൈന