ഐസിയുവിൽവച്ച് കൊവിഡ് ബാധിതനെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമം, ഡോക്ടർക്കെതിരെ കേസ്

ബുധന്‍, 6 മെയ് 2020 (08:43 IST)
മുംബൈ: കൊവിഡ് രോഗബാധിതനെ ഡോക്ടർ ലൈംഗിക പീഡനത്തിന് ഇരയാക്കാൻ ശ്രമിച്ചതായി പരാതി. 53 കാരനായ കൊവിഡ് രോഗിയെയാണ് ഐസിയുവിൽവച്ച് ഡോക്ടർ ലൈംഗികമായി പീഡിപ്പിയ്ക്കാൻ ശ്രമിച്ചത്. നവി മുംബൈയിൽ മെയ് ഒന്നിനാണ് സംഭവം. ആശുപത്രി അധികൃതരുടെ പരാതിയെ തുടർന്ന് ഡോക്ടർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. 
 
ഐസിയു മുറിയിൽനിന്നും നഴ്സുമാരെ തത്രപൂർവം ഒഴിവാക്കിയായിരുന്നു പീഡന ശ്രമം. രോഗി പീഡന ശ്രമം ചെറുക്കുകയും പിന്നീട് മറ്റുള്ളവരെ വിവരമറിയിക്കുകയുമായിരുന്നു. വിവരം അറിഞ്ഞ ഉടൻ ഡോക്ടറെ പിരിച്ചുവിട്ടെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി. രോഗ ബാധിതനാകാൻ സാധ്യതയുള്ളതിനാൽ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്റ്റിട്ടില്ല. പ്രകൃതിവിരുദ്ധ പീഡനം, രോഗ വ്യാപന ശ്രമം ഉൾപ്പടെയുള്ള വകുപ്പുകൾ 33 കാരനായ ഡോക്ടർക്കെതിരെ ചുമത്തിയിട്ടുണ്ട്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍

അടുത്ത ലേഖനം 14 ദിവസം സമ്പർക്കവിലക്കിൽ കഴിയാം എന്ന് രേഖാമൂലം ഉറപ്പ് നൽകണം, പ്രവാസികളുടെ മടക്കത്തിന് നടപടിക്രമങ്ങളായി