Webdunia - Bharat's app for daily news and videos

Install App

കാമുകനുവേണ്ടി സഹോദരിയുടെ നഗ്നത ലൈവ് സ്ട്രീം ചെയ്തു, യുവതി അറസ്റ്റിൽ

Webdunia
വെള്ളി, 1 നവം‌ബര്‍ 2019 (19:32 IST)
മുബൈ: വിവാഹിതനായ കാമുകന് വേണ്ടി സ്വന്തം സഹോദരിയുടെ നഗ്നത സ്മാർട്ട്‌ഫോണിലൂടെ ലൈവായി സ്ട്രീം ചെയ്ത യുവതിയെ പൊലീസ് പിടികൂടി. മുംബൈയിലെ ആഗ്രിപ്പാഡ് പൊലീസാണ് 25കാരിയെ അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ചയാന് സംഭവം.
 
20കാരി പൊലീസിൽ പരാതി നൽകിയതോടെയാണ് സഹോദരിയെ പൊലീസ് പിടികൂടിയത്. കാമുകൻ ദിനേഷിന്റെ ആവശ്യപ്രകാരം സഹോദരി കുളിക്കുന്നത് വീഡിയോ കോൾ ചെയ്ത് 25കാരി ലൈവായി കാണിക്കുകയായിരുന്നു. വീഡിയോ കോളിന്റെ സ്ക്രീൻ ഷോട്ട് എടുത്ത് ദിനേശ് പെൺകുട്ടിയുടെ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും അയച്ചു. 
 
സഹോദരിയുടെ നഗ്നത പകർത്തി നൽകിയാൽ തന്നെ വിവാഹം കഴിക്കാം എന്ന് ഉറപ്പു നൽകിയതിനാലാണ് കൃത്യം ചെയ്തത് എന്നാണ് 25കാരി പൊലീസിൽ മൊഴി നൽകിയിരിക്കുന്നത്. സഹോദരിയുടെ നഗ്ന ദൃശ്യങ്ങൾ അയച്ചു നൽകിയില്ലെങ്കിൽ വിഹാഹം ചെയ്യില്ല എന്ന് ദിനേഷ് ഭീഷണിപ്പെടുത്തിയതായും യുവതി മൊഴി നൽകിയിട്ടുണ്ട്.
 
25കാരിയുടെ സഹോദയും ദിനേഷും തമ്മിൽ ദീപാവലി ദിവസം വാക്കേറ്റം ഉണ്ടായിരുന്നു. ഇതിന്റെ പ്രതികാരം തീർക്കാനാണ് സഹോദരിയെ ഉപയോഗിച്ച് ദിനേഷ് 20കാരിയുടെ നഗ്ന ദൃശുങ്ങൾ പകർത്തിയത് എന്ന് പൊലീസ് പറയുന്നു. പ്രദേശവാസിയായ ദിനേശിന് ഭാര്യയും മൂന്ന് മക്കളും ഉണ്ട്. കേസ് രജിസ്റ്റർ ചെയ്തതോടെ ദിനേഷ് ഒളിവിലാണ്.   

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

നഴ്സിംഗ് വിദ്യാർത്ഥിനി തൂങ്ങിമരിച്ച നിലയിൽ

പോലീസില്‍ ആത്മഹത്യ തുടര്‍ക്കഥയാകുന്നു; പിറവം പോലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഉദ്യോഗസ്ഥനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി

ആലുവയില്‍ മുട്ട കയറ്റി വന്ന ലോറിക്ക് പിന്നില്‍ സ്വകാര്യ ബസിടിച്ച് അപകടം; റോഡില്‍ പൊട്ടിവീണത് ഇരുപതിനായിരത്തോളം മുട്ടകള്‍!

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്‍ കേന്ദ്രസര്‍ക്കാര്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചു

ബാബറിന്റേതല്ല, ശ്രീരാമന്റെയും ശ്രീകൃഷ്ണന്റെയും ശ്രീബുദ്ധന്റെയും പാരമ്പര്യം മാത്രമേ ഇന്ത്യയില്‍ നിലനില്‍ക്കുകയുള്ളുവെന്ന് യോഗി ആദിത്യനാഥ്

അടുത്ത ലേഖനം