കാസർഗോഡ് മദ്രസാ വിദ്യാർത്ഥി സഹപാഠിയുടെ കുത്തേറ്റ് മരിച്ചു

തിങ്കള്‍, 6 ഓഗസ്റ്റ് 2018 (14:52 IST)
കാസർഗോഡ്: മദ്രസാ വിദ്യാര്‍ത്ഥികൽ തമ്മിലുള്ള പിടിവലിക്കിടയിൽ കത്തേറ്റ് 13കാരൻ കൊല്ലപ്പെട്ടു കാസര്‍ഗോഡിലെ മഞ്ചേശ്വരത്ത് തിങ്കളാഴ്ച രാവിലെയോടെയാണ് സംഭവം ഉണ്ടായത്. മഞ്ചേശ്വരം മംഗല്‍പാടി അടുക്കയിലെ യൂസുഫിന്റെ മകന്‍ മുഹമ്മദ് മിദ്‌ലാജ് ആണ് മരിച്ചത്. 
 
കത്രികയുടെ പേരില്‍ കുട്ടികള്‍ തമ്മിലുണ്ടായ വാക്കുതര്‍ക്കവും പിടിവലിയും പിന്നീട് ഒരാളുടെ മരണത്തില്‍ കലാശിക്കുകയായിരുന്നു. പിടിവലിക്കിടെ കത്രിക മിദ്‌ലജിന്റെ നെഞ്ചില്‍ തറക്കുകയായിരുന്നു. ഉടൻ തന്നെ വിദ്യാർത്ഥിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 
 

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം രാഷ്‌ട്രീയ അക്രമങ്ങള്‍ അംഗീകരിക്കാനാവില്ല: രാഷ്ട്രപതി