Select Your Language

Notifications

webdunia
webdunia
webdunia
Friday, 11 April 2025
webdunia

മകനെ കിട്ടിയില്ല, ഗുണ്ടകൾ വീട്ടിൽക്കയറി അച്ഛനെ വെട്ടിക്കൊന്നു

പ്രതികാരം കലാശിച്ചത് കൊലപാതകത്തിൽ...

Murder
ഇരിങ്ങാലക്കുട , തിങ്കള്‍, 28 മെയ് 2018 (10:33 IST)
ഇരിങ്ങാലക്കുടയിൽ കുടുംബനാഥനെ ഗുണ്ടകൾ വീട്ടിൽക്കയറി വെട്ടിക്കൊന്നു. കനാൽ ബെയ്‌സിൽ മോദിച്ചാൽ വീട്ടിൽ വിജയൻ (58) ആണ് കൊല്ലപ്പെട്ടത്. ഞായറാഴ്‌ച രാത്രി 11 മണിയോടെ വിജയന്റെ മകൻ വിനീതിനെ തേടി വീട്ടിൽ എത്തിയ ഗുണ്ടകൾ വിജയനെ വെട്ടിക്കൊല്ലുകയായിരുന്നു.
 
മൂന്ന് ബൈക്കുകളിലായെത്തിയ ഗുണ്ടകൾ മകനെ കിട്ടാത്തതുകൊണ്ട് അച്ഛനായ വിജയനെ കൊല്ലുകയായിരുന്നു. തടുക്കാൻ ശ്രമിച്ച ഭാര്യ അംബികയ്‌ക്കും വെട്ടേറ്റു. അംബികയുടെ അമ്മ കൗസല്യയ്‌ക്ക് വീഴ്‌ചയിൽ പരുക്കുണ്ട്. കെഎസ്ഇയിലെ ജീവനക്കാരനാണു മരിച്ച വിജയൻ‍.
 
ചുണ്ണാമ്പ് നിലത്ത് പോയതുമായി ബന്ധപ്പെട്ടു വിജയന്റെ മകനും കാട്ടൂര്‍ സ്വദേശികളുമായുണ്ടായ തര്‍ക്കമാണ് ആക്രമണത്തിലും കൊലപാതകത്തിലും കലാശിച്ചതെന്നും പ്രതികളെ തിരിച്ചറിഞ്ഞതായും പൊലീസ് അറിയിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പ്രണയ വിവാഹം; തട്ടിക്കൊണ്ട് പോയ നവവരൻ മരിച്ച നിലയിൽ, ശരീരത്തിൽ മുറിപ്പാടുകൾ - ഒരാൾ കസ്റ്റഡിയിൽ