Select Your Language

Notifications

webdunia
webdunia
webdunia
webdunia

വഴക്കിനിടെ യുവാവ് ഭാര്യയേയും മക്കളെയും ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി

വഴക്കിനിടെ യുവാവ് ഭാര്യയേയും മക്കളെയും ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി

murder case
ഹൈദരാബാദ് , തിങ്കള്‍, 5 ഫെബ്രുവരി 2018 (16:13 IST)
യുവാവ് ഭാര്യയേയും മക്കളെയും ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി. ഹൈദരാബാദിലെ മീർപെറ്റ് എന്ന സ്ഥലത്താണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്.

ഭാര്യയേയും രണ്ട് മക്കളെയുമാണ് ഗോവിന്ദ് ഗൗഡാ എന്ന യുവാവ് ക്രൂരമായി കൊലപ്പെടുത്തിയത്.

ലാബ് ടെക്നീഷ്യനായ ഗോവിന്ദ് ഭാര്യ ജ്യോതിയുമായി പതിവായി വാക്കുതർക്കമുണ്ടാക്കാറുണ്ടായിരുന്നു. കഴിഞ്ഞ ദിവസം ഇരുവരും തമ്മിലുള്ള വഴക്ക് രൂക്ഷമാകുകയും തുടര്‍ന്ന് ഭാര്യയെ ശ്വാസംമുട്ടിച്ച് കൊല്ലുകയുമായിരുന്നു.

ജ്യോതിക മരിച്ചുവെന്ന് വ്യക്തമായതിന് പിന്നാലെ ഉറങ്ങിക്കിടന്ന മകൻ അഭിജിത്തിനെയും നാലുവയസുകാരി സഹസ്രയെയും ഗോവിന്ദ് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു.

സംഭവത്തില്‍ പൊലീസ് കേസ് രജിസ്‌റ്റ ചെയ്‌തു അന്വേഷണം ആരംഭിച്ചു. മൃതദേഹങ്ങള്‍ പോസ്റ്റ്മോർട്ടത്തിനായി വിട്ടു നല്‍കി. ഗോവിന്ദ് പതിവായി വഴക്ക് ഉണ്ടാക്കുകയും ജ്യോതിയെ മര്‍ദ്ദിക്കുകയും ചെയ്യുന്ന വ്യക്തിയായിരുന്നുവെന്ന് സമീപവാസികള്‍ പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പി സി ജോര്‍ജ്ജും മേഴ്സിക്കുട്ടിയമ്മയും സംസാരിച്ചു, പിണറായി ഇടപെട്ടു!